Image

ലോക്ക്ഡൗണ്‍ ലംഘിച്ച്‌ മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ ആളെ ഫിലിപ്പീന്‍സില്‍ വെ​ടി​വ​ച്ചു കൊ​ന്നു

Published on 06 April, 2020
ലോക്ക്ഡൗണ്‍ ലംഘിച്ച്‌ മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ ആളെ ഫിലിപ്പീന്‍സില്‍ വെ​ടി​വ​ച്ചു കൊ​ന്നു

മ​നി​ല: കൊവിഡിനെതുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഫിലിപ്പീന്‍സില്‍ മാ​സ്ക് ധ​രി​ക്കാ​തെ പു​റ​ത്തി​റ​ങ്ങി​യ​യാ​ളെ പൊ​ലീ​സ് വെ​ടി​വ​ച്ചു കൊ​ന്നു. മാ​സ്ക് ധ​രി​ക്കാ​തെ പു​റ​ത്തി​റ​ങ്ങു​ക​യും സുരക്ഷാ ഉ​ദ്യാ​ഗ​സ്ഥ​നെ ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്ത​യാ​ളെ​യാ​ണു വെ​ടി​വ​ച്ചു​വീഴ്ത്തിയതെന്ന് പൊലീ​സ് അ​റി​യി​ച്ചു.


ക്വാറന്റൈന്‍ വ്യ​വ​സ്ഥ​ക​ള്‍ ലം​ഘി​ക്കു​ന്ന​വ​രെ വെ​ടി​വ​ച്ചു​കൊ​ല്ലാ​ന്‍ ഫി​ലി​പ്പീ​ന്‍​സ് പ്ര​സി​ഡ​ന്റ് പൊലീ​സി​നും പ​ട്ടാ​ള​ത്തി​നും അ​നു​വാ​ദം ന​ല്‍​കി​യി​രു​ന്നു. മനിലയിലെ പിന്നാക്ക മേഖലയില്‍ ഭക്ഷണം കിട്ടാതെ പ്രതിഷേധിച്ചവര്‍ക്കെതിരെ സൈന്യം പട്ടാളമുറ പ്രയോഗിച്ചിരുന്നു.


ഫിലിപ്പീന്‍സില്‍ 3,414 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. 152 പേര്‍ ഇത് വരെ മരിച്ചു. പുതിയതായി നൂറു കണക്കിന് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ബുധനാഴ്ച കോവിഡ് മുന്‍കരുതല്‍ തെറ്റിക്കുന്നവരെ വെടിവച്ചു കൊല്ലുമെന്ന റോഡിഗ്രോ ഡ്യൂറ്റേര്‍ട്ടെയുടെ പ്രസ്താവന പുറത്തു വന്നതോടെ വന്‍പ്രതിഷേധമാണ് രാജ്യാന്തര തലത്തില്‍ ഉയര്‍ന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക