Image

ഭാരതീയ ജനതാ പാർട്ടി (ബിജെപി)- ഇന്ന് സ്ഥാപക ദിനം (ജയശങ്കർജി)

Published on 06 April, 2020
ഭാരതീയ ജനതാ പാർട്ടി (ബിജെപി)- ഇന്ന് സ്ഥാപക ദിനം (ജയശങ്കർജി)
ഭാരതീയ ജനതാ പാർട്ടിയ്ക്ക് നാൽപതു വയസ്സ്.1980  ഏപ്രിൽ 06 നു രൂപം കൊണ്ട ഭാരതീയ ജനതാ പാർട്ടി ഇന്ന് ഭാരതം ഭരിയ്ക്കുന്ന ഏറ്റവും വലിയ ഒറ്റക്കക്ഷി രാഷ്ട്രീയ പ്രസ്ഥാനം ആണ്.1977-ൽ അടിയന്തിരാവസ്ഥയ്ക്ക് ശേഷം രൂപം കൊണ്ട ജനതാപാര്‍ട്ടിയില്‍ നിന്നും വേര്‍പിരിഞ്ഞാണ്  ബിജെപി സ്ഥാപിതം ആകുന്നത്.

ജനതാ പാർട്ടിയിലെ ജനസംഘം പ്രവർത്തകരെ പുറത്താക്കി അധികാരം ഉറപ്പിയ്ക്കുവാൻ അന്നത്തെ കോൺഗ്രസിന്റെ കുല്സിത ശ്രമത്തിന്റെ ഭാഗം ആണ്  ബിജെപി എന്ന ജനാധിപത്യ പാർട്ടിയുടെ ജന്മ ആശയം. ജനതാ പാർട്ടിയിൽ ഉള്ള ജനസംഘം പ്രവർത്തകരുടെ ആർഎസ്എസ്  ബന്ധം അംഗീകരിയ്ക്കില്ല എന്ന പാർട്ടിയുടെ നിലപാടിനെ എതിർത്ത് പുറത്തു കടന്ന ഭാരത പുത്രന്മാരുടെ ശക്തിയാണ് ഇന്നുള്ള ബിജെപി പ്രസ്ഥാനം.കൂടെ അന്ന് പാർട്ടിയിൽ വന്നു ചേർന്ന സംഘടനാ കോണ്‍ഗ്രസിലും സോഷ്യലിസ്റ്റ് പാര്‍ട്ടിയിലും പെട്ട സമാന ചിന്താ ഗതിക്കാരുടെ ഒത്തുചേരലുവും ആണ് ഇന്ന് കാണുന്ന മഹാ പ്രസ്ഥാനത്തിന്റെ തുടക്കം.ഇന്നും കൊണ്ഗ്രെസ്സ്,സോഷ്യലിസ്റ്റ് ,കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിൽ നിന്നും ഉള്ള ഒഴുക്ക് പാർട്ടിയിലേക്ക് നിർബാധം തുടരുന്നു.

മൊറാർജി ദേശായിയുടെ മന്ത്രി സഭയിൽ അംഗമായിരുന്ന വാജ്‌പേയ്,അദ്ധ്വാനി, എന്നിവരുടെ നേതൃത്വത്തിൽ നടന്ന ആശയ സമന്യയം ആണ്  ബിജെപി.മുംബൈയിൽ നടന്ന ആദ്യ സമ്മേളനത്തിൽ അദ്യക്ഷൻ ആയ അടൽബിഹാരി വാജ്‌പെയിയെ നോക്കി ഉത്‌ഘാടകൻ ശ്രീ.മുഹമ്മദ് കരീം ഛഗ്ല പ്രസംഗിച്ചു.ഈ പ്രസ്ഥാനം ഇന്ത്യയുടെ ഭാവി വാഗ്ദാനം ആണ്.ഇവിടെ ഞാൻ ഇന്ത്യയുടെ ഭാവി പ്രധാന മന്ത്രിയുടെ മുഖം കാണുന്നു. ആ ഉറച്ച ശബ്ദം വളരെ വൈകാതെ തന്നെ ഇന്ത്യയുടെ  നിലവിളക്കു പോലെ പ്രധാന മന്ത്രി പദത്തിൽ എത്തി.ലോകത്തിലെ തന്നെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയും,ജനാധിപത്യത്തിലെ വൻ ഭൂരിപക്ഷ ഭരണ  കക്ഷിയും ആയി ഈ നാല്പതാം പിറന്നാളിൽ ഭാരതീയ ജനതാ പാർട്ടി പ്രകാശിക്കുന്നു. ചരിത്രം കുറിയ്ക്കുന്നു.

ഭാരതത്തിലെ ആദ്യ ബിജെപി ഭരണം നിസ്സാര ദിവസങ്ങൾ ആയിരുന്നു.പക്ഷെ കാലിടറിയില്ല.

ബിജെപി പാർട്ടി രൂപീകരണത്തിന് ശേഷം വെറും 16 വർഷത്തിന് ശേഷം വാജ്‌പേയ് യുടെ നേതൃത്വത്തിൽ ആദ്യ ബിജെപി യുടെ ആദ്യ മന്ത്രി സഭ രൂപം കൊണ്ടു . വെറും 13 ദിവസത്തെ മാത്രം ആയുസ്സുണ്ടായിരുന്ന മന്ത്രി സഭ ആയിരുന്നു എങ്കിലും അതൊരു നിർണ്ണായക വഴിത്തിരിവ് ആയിരുന്നു.പ്രധാന മന്ത്രി പദം രാജി വയ്ക്കുന്നതിന് മുൻപ് വാജ്‌പേയ് പറഞ്ഞു."ഞങ്ങൾ തിരിച്ചു വരും, വലിയൊരു ഇടവേള പോലും ഇല്ലാതെ." ഒരു ജന ശക്തിയായി ഭാരതത്തിന്റെ ഭരണ സാരഥ്യത്തിൽ.1998-ലെ തെരഞ്ഞെടുപ്പിൽ 13 ഇതര രാഷ്ട്രീയ കക്ഷികളുടെ സഖ്യത്തിൽ ബിജെപി വീണ്ടും. കോൺഗ്രസിന്റെ നെറികെട്ട രാഷ്ട്രീയ നാടകം ഇന്ത്യൻ പാർലമെന്റ് സാക്ഷിയായതു അന്നാണ്.ഒരു മുഖ്യമന്ത്രി പാർലമെന്റിൽ എത്തി അവിശ്വാസം രേഖപ്പെടുത്തിയ ആദ്യ നെറികെട്ട പാർട്ടിയും,നയവും അന്ന് പാർലമെന്റിൽ വ്യക്തമാക്കി കൊണ്ഗ്രെസ്സ്,അ  വിശ്വാസം രേഖപ്പെടുത്തി . 1999-ൽ വീണ്ടും മൂന്നാമതും വാജ്‌പേയ് പ്രധാന മന്ത്രിയായി എൻ ഡി എ അധികാരത്തിലേയ്ക്ക് ഉയർത്തപ്പെട്ടു.

ഇന്ന് നെറികേടിന്റെ,അഴിമതിയുടെ,കുംഭകോണത്തിന്റെ രാഷ്ട്രീയം ആയ കൊണ്ഗ്രെസ്സ് ഭാരതത്തിൽ പ്രതിപക്ഷത്തു പോലും ഇല്ല.അവർ സ്വയം മണ്ണടിഞ്ഞു കൊണ്ടിരിയ്ക്കുന്നു. നെറികേടിന്റെ രാഷ്ട്രീയ മുഖ്യന്റെ ആസ്സാമിൽ ഇന്ന് കൊണ്ഗ്രെസ്സ് പ്രാദേശിക പാർട്ടി പോലും അല്ലാതായിരിയ്ക്കുന്നു.കേന്ദ്രത്തിൽ വ്യക്തമായ ഒരു പ്രതിപക്ഷ സ്ഥാനമോ,നേതാവോ ഇല്ലാത്ത കോൺഗ്രസിന് ഇന്ന് ഒരു പാർട്ടി നേതാവ് പോലും ഇല്ലാത്ത അവസ്ഥയായി.ആരാണ് ശരി എന്ന് ഭാരതവും,ലോകവും തിരിച്ചറിഞ്ഞു കഴിഞ്ഞു.ഭാരതീയ ജനതാ പാർട്ടി ഇന്ന് ഭാരതത്തിന്റെ വാഗ്ദാനവും,ലോകത്തിന്റെ വാഗ്ദാനവും ആയി ലോകം ഏറ്റെടുത്തു കഴിഞ്ഞിരിയ്ക്കുന്നു.

ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ശക്തിയും,പാർട്ടിയും ആണ് ബിജെപി.13 കോടിയോളം അംഗങ്ങൾ ഉള്ള ഒറ്റ രാഷ്ട്രീയ പാർട്ടിയും ഇന്ന് ലോകത്തിൽ ഇല്ല.ലോക സഭയിൽ വ്യക്തമായ ഭൂരി പക്ഷം.സഘ്യകക്ഷികളെ കൂടി ചേർത്താൽ മൂന്നിൽ രണ്ടു ഭൂരി പക്ഷം.തീർന്നില്ല രാജ്യസഭയിലും ,വിവിധ സംസ്ഥാനങ്ങളിലും,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വരെ ബിജെപി ഭരിയ്ക്കുന്നു.2014 മുതൽ ഭാരതം ഭരിയ്ക്കുന്ന നരേന്ദ്ര മോഡിജി ലോകത്തിലെ തന്നെ അംഗീകരിയ്ക്ക പെട്ട നേതാവ് ആയി മാറിയിരിക്കുന്നു.പാർട്ടി പദം അലങ്കരിച്ച എൽ കെ അദ്ധ്വാനി,ബങ്കാരു ലക്ഷ്മൺ,കുഷ്‌ഭാവു ഡാക്കർ,ജനകൃഷ്ണമൂർത്തി,രാജ്‌നാഥ്‌സിങ്,വെങ്കയ്യ നായിഡു,മുരളി മനോഹർ ജോഷി,നിഥിൻഗാഡ്ഗരെ ,അമിത് ഷാ,അങ്ങിനെ കൈമാറി വന്ന പ്രയത്നം ഇന്ന് ജെപി നന്ദയിൽ സുരക്ഷിതമായി മുന്നോട്ട് ഉള്ള പ്രയാണം തുടരുന്നു.

സാമൂഹിക നേട്ടങ്ങളുടെ,ജീവ കാരുണ്യത്തിന്റെ,സാമ്പത്തീക സുസ്ഥിരതയുടെ,വ്യാവസായിക വളർച്ചയുടെ,സാങ്കേതിക വളർച്ചയുടെ,ജന സുരക്ഷയുടെ,ജീവിത നിലവാര ഉയർച്ചയുടെ,ഉഭയ കക്ഷി ബന്ധങ്ങളുടെ,ആരോഗ്യ,വിദ്യാഭ്യാസ മേഖലയുടെ,എല്ലാം കാര്യത്തിൽ 2014 മുതൽ ഉണ്ടായ നേട്ടങ്ങളും,വളർച്ചയും ഇന്ന് ലോക ശ്രദ്ധ പിടിച്ചു പറ്റിയിരിയ്ക്കുന്നു. ഏഴ് പതിറ്റാണ്ടിന്റെ അഴിമതിയെ കൂച്ചു വിലങ്ങിട്ട നോട്ടു നിരോധനം,ജിഎസ് ടി ,സംവിധാനങ്ങൾ.സ്ത്രീ സുരക്ഷയ്ക്കായി,മുതാലാഖ് നിരോധനം.തീവ്രവാദം തടഞ്ഞു,370 ആക്റ്റ് എടുത്തു കളയൽ,ഇടനിലക്കാരിലൂടെ ഉള്ള അഴിമതി തടയുവാൻ ബാങ്ക് അക്കയന്റുകൾ,പാൻ ആധാർ സംവിധാങ്ങൾ,ഓൺലൈൻ വസ്തു രജിസ്‌ട്രേഷൻ,ലോകത്തിലെ ഏറ്റവും വലിയ ഇൻഷുറൻസ് പരിരക്ഷ,അക്ഷയ,കർഷകർ,ദരിദ്രർ,സ്ത്രീകൾ,പ്രായം ചെന്നവർ,തൊഴിൽ അന്യോഷകർ,വിദ്യാർത്ഥികൾ,ഗവേഷകർ,ഐടി,എഞ്ചിനീറിങ് ,മെഡിക്കൽ പ്രൊഫണൽസ്,അങ്ങിനെ എല്ലാവര്ക്കും വേണ്ടി നിരവധി പദ്ധതികൾ,തൊഴിലുറപ്പു,ഭവനം,വൈദ്യുതി,റോഡുകൾ,വാഹനം,മുതല്മുടക്കുകാർ,ചെറുകിട വ്യവസായം,പൊതുജന സാമ്പത്തീക ഉന്നമനത്തിനായി നടത്തിയ പദ്ധതികൾക്ക് ഒപ്പം ആരോഗ്യ,വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നിരവധി.ഇവയെല്ലാം പൊതു ജന സമക്ഷം എത്തിയ്ക്കുന്നതിൽ ഭാരതീയ ജനതാ പാർട്ടിയുടെയും,സമാന ചിന്താഗതിയും,പ്രവർത്തന ശൈലിയും,പാരമ്പര്യവും ഉള്ള 120 -ൽ പരം സന്നദ്ധ സംഗടനയുടെ പ്രവർത്തകർ നിരന്തരം ജാഗരൂകർ ആണ്.

ലോകവും ,ഭാരതവും കണ്ട ശക്തമായ,ചരിത്ര  തീരുമാനം ആണ് പൗരത്വ,ഭേദഗതി നിയമവും,രജിസ്റ്ററും.ഇതിനെ അനുകൂലിച്ചു ലോക രാഷ്ട്രങ്ങൾക്ക് ഒപ്പം ഇന്ത്യൻ ജനതയും പ്രത്യക്ഷമായും,പരോക്ഷമായും അവരുടെ അഭ്പ്രായങ്ങൾ പങ്കു വച്ച്.ചില ഒറ്റപ്പെട്ട തല്പര കക്ഷികൾ ഒഴികെ.ഈ തത്പര കക്ഷികളുടെ പുറം ചട്ട അഴിയ്ക്കുന്നതിനു ,ജനങ്ങളിൽ എത്തിയ്ക്കുന്നതിനു ബിജെപി നടത്തിയ പ്രവർത്തനം സ്വാഗതാർഹം എന്ന്,എതിർ കക്ഷികൾ വരെ അംഗീകരിച്ചു കഴിഞ്ഞു.
വീണ്ടും ഭാരതീയ ജനതാ പാർട്ടിയുടെ ഭരണം ലോക ശ്രദ്ധയിൽ,ലോകം ഉറ്റു നോക്കുന്നു എന്നതാണ് ഇന്ന് നാം കാണുന്നത്.ഈ നാല്പതാം പിറന്നാൾ ദിനത്തിലേയ്ക്ക്  നാം കടക്കുമ്പോൾ ഭാരതം ഒന്നടങ്കം ഭാരതത്തിന്റെ പ്രധാന മന്ത്രിയുടെ ആഹ്വാനം രണ്ടാം തവണയും നെഞ്ചോടു ചേർന്ന്,രാഷ്ട്രീയം മറന്നു,ജാതി മത,ഭാഷാ വ്യത്യാസങ്ങൾ മറന്നു ഒറ്റക്കെട്ടായി ഏറ്റെടുത്തു് നടത്തി കഴിഞ്ഞിരിയ്ക്കുന്നു. സ്വാതന്ത്ര സമരകാലത്തോ,അതിന്നു ശേഷമോ ഭാരതത്തിൽ ഇതുപോലെ ഒറ്റക്കെട്ടായി ഒരു പ്രവർത്തനവും ഉണ്ടായിട്ടില്ല.ഭദ്ര ദീപം കൊളുത്തി,വിദേശത്തുള്ള ഭാരതീയർ കൂടി ഭാരതത്തിലെ  പ്രധാന മന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്തിരിയ്ക്കുന്നു. ഈ കോവിഡ് ആക്രമണ കാലത്തും സാർക്ക് ഉച്ചകോടിയിൽ വരെ ഭാരതത്തിന്റെ പ്രാതിനിദ്യം വെളിപ്പെട്ടു കഴിഞ്ഞു.
ഭാരതീയ ജനതാ പാർട്ടി ഈ വിജയം ആഘോഷിയ്ക്കുമ്പോൾ നാം ഓർക്കുക,100 വര്ഷം തികയുവാൻ പോകുന്ന ഇടതു രാഷ്ട്രീയ കക്ഷികളും,നൂറു കഴിഞ്ഞ  കൊണ്ഗ്രെസ്സ് സോഷ്യലിസ്റ്റ് രാഷ്ട്രീയ കക്ഷികളും ഇന്ന് ഭാരതത്തിൽ നിഷ്പ്രഭവും,ഇല്ലാതെയും ആയി മാറി ഇരിയ്ക്കുന്നു. ഭാരതീയ ജനതാ പാർട്ടി എന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ വളർച്ചയിൽ അച്ചടക്കവും,പ്രതീകശകളും,സത്യവും,നേരും,വികസന സങ്കല്പവും നെഞ്ചിലേറ്റിയ ഒരു ജന സമൂഹവും,നേതൃത്വവും നമുക്കിന്നുണ്ട്.ആ വെളിച്ചവും,വിളക്കും,എല്ലാ പ്രവർത്തകരും,ജനാധിപത്യ രാഷ്ട്രീയ വിശ്വാസികളും നിലനിർത്തുവാൻ കഠിന പ്രതിജ്ഞയും,പ്രവർത്തനവും വീണ്ടും തുടരുക.നമ്മുടെ ഐക്യം,കഠിനാദ്ധ്വാനം,സമത്വ ചിന്ത  ആണ് നാടിന്റെ വികസനവും,വളർച്ചയും.

ജയ് ഹിന്ദ് - ജയശങ്കർജി
Join WhatsApp News
V. J. Kumar 2020-04-07 08:59:48
Bharat Maata Ki Jay. Modiji Ki Jay
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക