Image

പോത്തന്‍ തോമസ്‌ മെമ്മോറിയല്‍ എവര്‍റോളിംഗ്‌ ട്രോഫി സമ്മാനിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 22 May, 2012
പോത്തന്‍ തോമസ്‌ മെമ്മോറിയല്‍ എവര്‍റോളിംഗ്‌ ട്രോഫി സമ്മാനിച്ചു
ഡാളസ്‌: മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭാ സണ്‍ഡേ സ്‌കൂള്‍ പ്രസ്ഥാനം ഇന്‍സ്‌പെക്‌ടറായി അമ്പതില്‍പ്പരം വര്‍ഷങ്ങള്‍ തുടര്‍ച്ചയായി സേവനം അനുഷ്‌ഠിച്ച പരേതനായ പോത്തന്‍ തോമസിന്റെ സ്‌മരണാര്‍ത്ഥം തോമസ്‌ രാജനും കുടുബവും ഏര്‍പ്പെടുത്തിരിയിക്കുന്ന എവര്‍ റോളിംഗ്‌ ട്രോഫി സൗത്ത്‌ വെസ്റ്റ്‌ സണ്‍ഡേ സ്‌കൂള്‍ റീജിയണല്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം ഫാര്‍മേഴ്‌സ്‌ ബ്രാഞ്ച്‌ സെന്റ്‌ മേരീസ്‌ വലിയ പള്ളി കരസ്ഥമാക്കി.

ഡാളസ്‌ സെന്റ്‌ തോമസ്‌ പള്ളിയില്‍ നടന്ന ചടങ്ങില്‍ വികാരി റവ.ഫാ. രാജേഷ്‌ കെ. ജോണ്‍, തോമസ്‌ രാജന്‍ (സഭാ മാനേജിംഗ്‌ കമ്മിറ്റി മെമ്പര്‍), ഫിലിപ്പ്‌ തോമസ്‌ (റീജിയണല്‍ കോര്‍ഡിനേറ്റര്‍) എന്നിവര്‍ സംസാരിച്ചു. ശ്രീമതി എലിസബത്ത്‌ വര്‍ഗീസ്‌ നന്ദി പറഞ്ഞു.
പോത്തന്‍ തോമസ്‌ മെമ്മോറിയല്‍ എവര്‍റോളിംഗ്‌ ട്രോഫി സമ്മാനിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക