Image

രാജ്യത്ത് 12 മണിക്കൂറിനുള്ളിൽ 26 മരണം, ആകെ മരണ സംഖ്യ 109 ആയി, മുംബൈ ആശുപത്രിയിൽ ഡോക്ടർമാർക്കും നഴ്സുമാർക്കും രോ​ഗം

Published on 06 April, 2020
രാജ്യത്ത് 12 മണിക്കൂറിനുള്ളിൽ 26 മരണം, ആകെ മരണ സംഖ്യ 109 ആയി, മുംബൈ ആശുപത്രിയിൽ ഡോക്ടർമാർക്കും നഴ്സുമാർക്കും രോ​ഗം

ലോകത്ത് മഹാമാരിയായി കൊറോണ പടരുമ്പോൾ ഇന്ത്യയിലും രോ​ഗം വ്യാപിക്കുന്നു. രാജ്യത്ത് കഴിഞ്ഞ 12 മണിക്കൂറിനിടെ 26 മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ മരണ സംഖ്യ 109 ആയി. ഇതുവരെ 4067 പേർക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ പന്ത്രണ്ട് മണിക്കൂറിനിടെ 490 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.

ഇതേ സമയം മുംബൈ നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ കൂട്ടത്തോടെ ഡോക്ടർമാർക്കും നഴ്സുമാർക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. 

സൗത്ത് മുംബൈയിലെ വൊക്കാഡെ ആശുപത്രിയിലുള്ള മലയാളികൾ അടക്കമുള്ള നഴ്സുമാർക്കും ഡോക്ടർമാർക്കുമാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. 26 നഴ്സുമാർക്കും മൂന്ന് ഡോക്ടർമാർക്കുമാണ് രോഗം.

മഹാരാഷ്ട്രയിൽ സ്ഥിതി അതീവഗുരുതരമായി തുടരുകയാണ്. മഹാരാഷ്ട്രയില്‍ കൊവിഡ് 19 രോഗികളുടെ എണ്ണം 700 കടന്നു. ഇന്നലെ 113 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 748 ആയി. ഇന്നലെ മാത്രം 13 പേരാണ് മരിച്ചത്. 

ഇതോടെ സംസ്ഥാനത്ത് മരണസംഖ്യ 45 ആയി. മുംബൈ നഗരത്തില്‍ മാത്രം ഇതുവരെ 30 പേരാണ് മരിച്ചത്. മുംബൈയില്‍ രോഗികളുടെ എണ്ണം 500-ലേക്ക് അടുക്കുകയാണ്. ധാരാവിയില്‍ ഇന്നലെ രാത്രി 20-കാരന് കൂടി രോഗം സ്ഥിരീകരിച്ചത് ആശങ്കയേറ്റുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക