Image

സെന്റ്‌ ജോണ്‍സ്‌ വോളിബോള്‍ ടൂര്‍ണമെന്റ്‌ ജൂണ്‍ 23-ന്‌

ജോയിച്ചന്‍ പുതുക്കുളം Published on 22 May, 2012
സെന്റ്‌ ജോണ്‍സ്‌ വോളിബോള്‍ ടൂര്‍ണമെന്റ്‌ ജൂണ്‍ 23-ന്‌
ന്യൂയോര്‍ക്ക്‌: റോക്ക്‌ലാന്റ്‌ കൗണ്ടിയിലെ ഓറഞ്ച്‌ ബര്‍ഗ്‌ സെന്റ്‌ ജോണ്‍സ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയുടെ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന വോളിബോള്‍ മത്സരം ജൂണ്‍ 23-ന്‌ ശനിയാഴ്‌ച ഹില്‍ ബേണിലുള്ള സെന്റ്‌ ലോറന്‍സ്‌ കമ്യൂണിറ്റി സെന്ററില്‍ വെച്ച്‌ നടത്തും.

ഭാരതത്തില്‍ നിന്നും അമേരിക്കയില്‍ കുടിയേറിയ ക്രൈസ്‌തവ സഭകളുടെ ഇടവകകളില്‍ നിന്നുള്ള ടീമുകള്‍ക്ക്‌ മത്സരത്തില്‍ പങ്കെടുക്കാം. സ്‌ത്രീ-പുരുഷ ഭേദമെന്യേ 16 വയസിന്‌ മുകളിലുള്ള ആര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാമെന്നാണ്‌ പ്രത്യേകത.

കേരളത്തിലെ വിവിധ ടീമുകളെ പ്രതിനിധീകരിച്ചിട്ടുള്ള പഴയകാല കളിക്കാരും, അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന യുവതാരങ്ങളും, വിവിധ പള്ളികളുടെ ടീമുകളില്‍ ഒത്തുചേരുമ്പോള്‍ മത്സരം തീപാറുമെന്ന്‌ ഉറപ്പാണ്‌. വിജയികള്‍ക്കും റണ്ണര്‍അപ്പ്‌ ആകുന്നവര്‍ക്കും ട്രോഫികള്‍ നല്‍കുന്നതാണ്‌. ടൂര്‍ണമെന്റില്‍ നിന്നും ലഭിക്കുന്ന ലാഭം വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും, സെന്റ്‌ ജോണ്‍സ്‌ പള്ളിയുടെ വി. മദ്‌ബഹയുടെ നിര്‍മ്മാണത്തിനും ആയിരിക്കും ഉപയോഗിക്കുക.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ കണ്‍വീനര്‍ ബ്ലസന്‍ ഏബ്രഹാമുമായി ബന്ധപ്പെടുക (845 664 5374, ഇമെയില്‍: blessenny@aol.com)

ഈ ടൂര്‍ണമെന്റ്‌ വന്‍ വിജയമാക്കുന്നതിനുവേണ്ടി ഇടവക വികാരി റവ.ഫാ. ഡോ. വര്‍ഗീസ്‌ എം. ദാനിയേല്‍, ഇടവക പി.ആര്‍.ഒ അജിത്‌ വട്ടശേരില്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ എല്ലാവിധ പിന്തുണയും യുവജന പ്രസ്ഥാന അംഗങ്ങള്‍ക്ക്‌ നല്‍കി ശക്തമായി പ്രവര്‍ത്തിച്ചുവരുന്നു. പി.ആര്‍.ഒ അജിത്‌ വട്ടശേരില്‍ അറിയിച്ചതാണിത്‌.
സെന്റ്‌ ജോണ്‍സ്‌ വോളിബോള്‍ ടൂര്‍ണമെന്റ്‌ ജൂണ്‍ 23-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക