Image

കൊവിഡ് 19 : ദുരിതാശ്വാസ നിധിയുടെ പേരില്‍ സൈബര്‍ തട്ടിപ്പ്

Published on 06 April, 2020
കൊവിഡ് 19 : ദുരിതാശ്വാസ നിധിയുടെ പേരില്‍ സൈബര്‍ തട്ടിപ്പ്

ന്യൂഡല്‍ഹി : കൊവിഡ് 19 രാജ്യത്ത് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ എല്ലായിടത്തും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ കൊവിഡ് ഭീതിക്ക് പുറമെ സൈബര്‍ തട്ടിപ്പുകളും വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ലോക്ക് ഡൗണിലാണെങ്കിലും തട്ടിപ്പിന് ഒരു കുറവും ഉണ്ടായിട്ടില്ല. 


രാജ്യതലസ്ഥാനത്ത് മാത്രമായി ഇതിനോടകം 48 പരാതികളാണ് കിട്ടിയത്. ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായി ഡല്‍ഹി സൈബര്‍ സെല്‍ ഡിസിപി അനീഷ് റോയി പറഞ്ഞു.


ദുരിതാശ്വാസ നിധിയുടെ യുപിഐ ഐഡിയോട് സാമ്യമുള്ള മേല്‍വിലാസം ഉണ്ടാക്കി നടക്കുന്ന തട്ടിപ്പ് വ്യാപകമായതോടെയാണ് കേന്ദ്രസര്‍ക്കാര്‍ മുന്നിറിയിപ്പ് നല്‍കിയത്. 


ലോക്ക് ഡൗണിന് പിന്നാലെ ഡല്‍ഹി ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ഓണ്‍ലൈന്‍ പേയ്മെന്റ് ആപ്പുകളിലെ തട്ടിപ്പുകളും വ്യാപകമായി. പൂനെയില്‍ 23 ഉം, കൊല്‍ക്കത്തയില്‍ 18ഉം കേസുകള്‍ പുറത്തുവന്നു. മുംബൈ, ബംഗ്ളൂര്‍ എന്നിവിടങ്ങളിലും തട്ടിപ്പുകള്‍ നടന്നതായി പരാതികളുണ്ട്. പാസ്‌വേഡ്, ഐഡി എന്നിവ ചോര്‍ത്തിയാണ് തട്ടിപ്പുകള്‍ ഏറെയും.


പരാതികള്‍ വ്യാപകമായതോടെ ജനങ്ങള്‍ക്ക് സമൂഹമാധ്യമങ്ങള്‍ വഴി ബോധവല്‍ക്കരണം ശക്തമാക്കിയതായി സൈബര്‍‍ സെല്‍ ഡിസിപി പറഞ്ഞു. കൊവിഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്ന വ്യാജേന ആകര്‍ഷകമായ ചിത്രങ്ങളോട് കൂടിയ ലിങ്കുകള്‍ അയച്ച്‌ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്താനുള്ള ശ്രമവും നടക്കുന്നതായി സൈബര്‍ രംഗത്തെ വിഗദ്ധര്‍ പറയുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക