Image

ഇന്ത്യയില്‍ കുടുങ്ങിയ 769 വിദേശികള്‍ ടൂറിസം വകുപ്പിന്റെ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്തു

Published on 06 April, 2020
ഇന്ത്യയില്‍ കുടുങ്ങിയ 769 വിദേശികള്‍ ടൂറിസം വകുപ്പിന്റെ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്തു

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയ 769 വിദേശ വിനോദ സഞ്ചാരികള്‍ ടൂറിസം വകുപ്പിന്റെ പോര്‍ട്ടലില്‍ (https://www.strandedinindia.com/) രജിസ്റ്റര്‍ ചെയ്തു. തുടക്കം കുറിച്ച്‌ ആദ്യ അഞ്ച് ദിവസത്തിനുള്ളിലാണ് ഇത്രയും പേര്‍ രജിസ്റ്റര്‍ ചെയ്തത്.


ലോക്ക്ഡൗണ്‍ മൂലം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന വിദേശ വിനോദ സഞ്ചാരികളെ തിരിച്ചറിയുന്നതിനും സഹായിക്കാനുമായാണ് ടൂറിസം മന്ത്രാലയം മാര്‍ച്ച്‌ 31 ന് പോര്‍ട്ടല്‍ ആരംഭിച്ചത്. പോര്‍ട്ടലിലൂടെ അഭ്യര്‍ത്ഥിക്കുന്നവര്‍ക്ക് സഹായങ്ങള്‍ നല്‍കും.


വിദേശ വിനോദ സഞ്ചാരികളെ സഹായിക്കുന്നതിനായി സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചുട്ടുണ്ട്. ടൂറിസം മന്ത്രാലയത്തിന്റെ അഞ്ച് റീജിയണല്‍ ഓഫീസുകള്‍ നോഡല്‍ ഓഫീസര്‍മാരുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്.


വിദേശികളുടെ യാത്രകള്‍ സ്വദേശങ്ങളിലേയ്ക്ക് മടങ്ങാനുള്ള അഭ്യര്‍ത്ഥനകള്‍ എന്നിവ വിദേശകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ബന്ധപ്പെട്ട എംബസി, ഹൈക്കമ്മീഷന്‍, കോണ്‍സുലേറ്റ് എന്നിവയുമായി ഏകോപിപ്പിച്ച്‌ നടപ്പിലാക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക