Image

കുവൈത്തില്‍ 79 ഇന്ത്യക്കാരടക്കം 109 പേര്‍ക്ക്​​ കൂടി കോവിഡ്​

Published on 06 April, 2020
കുവൈത്തില്‍ 79 ഇന്ത്യക്കാരടക്കം 109 പേര്‍ക്ക്​​ കൂടി കോവിഡ്​

കുവൈത്ത്​ സിറ്റി: കുവൈത്തില്‍ 79 ഇന്ത്യക്കാര്‍ അടക്കം 109 പേര്‍ക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്​ ആകെ കോവിഡ്​ ബാധിച്ചവരുടെ എണ്ണം 665 ആയി. കോവിഡ്​ ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 304 ആയി.


ഒരാളാണ്​ രാജ്യത്ത്​ കോവിഡ്​ ബാധിച്ച്‌​ മരിച്ചത്​. എട്ട്​ കുവൈത്തികള്‍, മൂന്ന്​ പാകിസ്ഥാനികള്‍, ആറ്​ ഇൗജിപ്​തുകാര്‍, ആറ്​ ബംഗ്ലാദേശികള്‍, ആറ്​ ഇറാന്‍ പൗരന്മാര്‍, ഒരു ഫിലിപ്പീന്‍സ്​ പൗരന്‍ എന്നിവര്‍ക്കാണ്​ ഇന്ത്യക്കാരെ കൂടാതെ തിങ്കളാഴ്​ച കോവിഡ്​ സ്ഥിരീകരിച്ചത്​.


20 പേര്‍ തീവ്രപരിചരണ വിഭാഗത്തിലുള്ളതില്‍ ഏഴുപേരുടെ നില ഗുരുതരമാണ്​. ബ്രിട്ടനില്‍നിന്ന്​ വന്ന അഞ്ച്​ കുവൈത്തികള്‍, സ്​പെയിനില്‍നിന്ന്​ വന്ന രണ്ട്​ കുവൈത്തികള്‍, അമേരിക്കയില്‍നിന്ന്​ വന്ന ഒരു കുവൈത്തി എന്നിവര്‍ ഒഴികെ​യുള്ളവരെല്ലാം നേരത്തെ രാജ്യത്ത്​ രോഗം സ്ഥിരീകരിച്ചവരുമായി സമ്ബര്‍ക്കം പുലര്‍ത്തിയവരാണ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക