Image

ലോക്ക് ഡൗണ്‍ ലംഘിച്ച് ബി.ജെ.പി എം.എല്‍.എയുടെ ജന്മദിനാഘോഷം

Published on 06 April, 2020
ലോക്ക് ഡൗണ്‍ ലംഘിച്ച് ബി.ജെ.പി എം.എല്‍.എയുടെ ജന്മദിനാഘോഷം
ലോക്ക് ഡൗണ്‍ ലംഘിച്ച് ബി.ജെ.പി എം.എല്‍.എയുടെ ജന്മദിനാഘോഷം; നാട്ടുകാര്‍ക്ക് വീട്ടില്‍ റേഷന്‍ വിതരണവും

വാദ്ര: കോവിഡ് 19 ഇന്ത്യയില്‍ ഏറ്റവുമധികം ദുരിതം വിതച്ചിരിക്കുന്ന മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് ബി.ജെ.പി എം.എല്‍.എയുടെ പിറന്നാള്‍ ആഘോഷം.  ഞായറാഴ്ചയാണ് ദാദാറാവു കൊച്ചെ വീട്ടില്‍ ആഘോഷം സംഘടിപ്പിച്ചത്. നാട്ടുകാര്‍ക്കായി റേഷന്‍ ഭക്ഷ്യധാന്യങ്ങളും വിതരണം ചെയ്തു. വിവരമറിഞ്ഞ് പോലീസും മറ്റ് ഉദേ്യാഗസ്ഥരും വീട്ടിലെത്തുമ്പോള്‍ നൂറിലേറെ ആളുകള്‍ അവിടെയുണ്ടായിരുന്നുവെന്ന് സബ് ഡിവിഷണല്‍ ഓഫീസര്‍ ഹരീഷ് ധാര്‍മ്മിക് പറയുന്നു. 

അധികൃതരില്‍ നിന്ന് യാതൊരു അനുമതിയും വാങ്ങാതെയാണ് ദാദാറാവു ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്നും അയാള്‍ക്കെതിരെ എപ്പിഡെമിക് ഡിസീസസ് ആക്ട് പ്രകാരം നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. 

എന്നാല്‍ ആരോപണം എം.എല്‍.എ നിഷേധിച്ചു. തന്റെ എതിരാളികള്‍ നടത്തുന്ന രാഷ്ട്രീയ ഗൂഢാലോചനയാണെന്നാണ് ദാദാറാവുവിന്റെ വിശദീകരണം. 

മഹാരാഷ്ട്രയില്‍ ഇതുവരെ 690 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 45 പേര്‍ മരണപ്പെട്ടു. രണ്ടാം സ്ഥാനത്തുള്ള തമിഴ്‌നാട്ടില്‍ 571 പേര്‍ക്ക് രോഗം ബാധിച്ചു. 5 പേര്‍ മരിച്ചു. ഡല്‍ഹിയില്‍ 503  രോഗികളും ഏഴ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. തെലങ്കാനയില്‍ 321 രോഗികളും ഏഴ് മരണങ്ങളും. കേരളത്തില്‍ 314 പേര്‍ക്ക് രോഗം ബാധിച്ചു. രണ്ട് പേര്‍ മരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക