Image

കോവിഡ് 19: രോഗികളുടെ എണ്ണം 12.75 ലക്ഷമായി, അമേരിക്കയില്‍ മാത്രം മൂന്നര ലക്ഷത്തോളം

Published on 06 April, 2020
കോവിഡ് 19: രോഗികളുടെ എണ്ണം 12.75 ലക്ഷമായി, അമേരിക്കയില്‍ മാത്രം മൂന്നര ലക്ഷത്തോളം

ന്യുയോര്‍ക്ക്: കോവിഡ് 19 ബാധിതരുടെ എണ്ണം ലോകത്ത് പ്രതിദിനം ഉയരുന്നു. കൊറോണ പടര്‍ന്നുപിടിച്ച 208 രാജ്യങ്ങളില്‍ 12,74,976 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 69,501 മരണമാണ് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്. 2,65,887 പേര്‍ ിതിനകം സുഖം പ്രാപിച്ചു. ചികിത്സയില്‍ കഴിയുന്ന 9,39,588 പേരില്‍ 45,899 പേരുടെ നില ഗുരുതരമാണ്. 

അമേരിക്കയിലാണ് നിലവില്‍ മരണനിരക്ക് ഉയര്‍ന്നുവരുന്നത്. ഇതുവരെ 3,36,851 പേര്‍ക്ക് രോഗം ബാധിച്ചു. 9,620 പേര്‍ മരണപ്പെട്ടു. സ്‌പെയിനാണ് തൊട്ടുപിന്നില്‍. 1,31,646 പേര്‍ക്ക് രോഗം ബാധിച്ചു. 12,641 പേര്‍ മരണപ്പെട്ടു. ഇറ്റലിയില്‍ 128,948 പേരില്‍ കൊറോണ വൈറസ് വ്യാപിച്ചു. ഇവരില്‍ 15,887 പേര്‍ മരണപ്പെട്ടു. ജര്‍മ്മനിയില്‍ 1,584 പേരും ഫ്രാന്‍സില്‍ 8,078, ചൈനയില്‍ 3,331 പേരും ഇറാനില്‍ 3,603 പേരും യു.കെയില്‍ 4,934 പേരും മരണമടഞ്ഞു. ബെല്‍ജിയം (1,447), നെതര്‍ലാന്‍ഡ് (1,766) എന്നിവയാണ് മരണനിരക്കില്‍ തൊട്ടുപിലുള്ളത്. 

അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി. 
ന്യൂയോര്‍ക്കില്‍ നാലു മലയാളികള്‍ കൂടി മരിച്ചു. കൊട്ടരക്കര കരിക്കം സ്വദേശി ഉമ്മന്‍ കുര്യന്‍ (70), ജോസഫ് തോമസ്, ഏലിയാമ്മ ജോണ്‍, ശില്‍പാ നായര്‍ എന്നിവരാണ് മരിച്ചത്. ന്യൂയോര്‍ക്കിന് ശേഷം ഏറ്റവും കൂടുതല്‍ അണുബാധയുള്ള സംസ്ഥാനമായി ന്യൂജഴ്സി മാറി

ലണ്ടനിലും ഗള്‍ഫിലും കോവിഡ് ബാധിച്ച് ഓരോരുത്തര്‍ മരിച്ചു. കണ്ണൂര്‍ പേരാവൂര്‍ ആലച്ചേരി സ്വദേശി ഹാരീസ് കൊളത്തായി ആണ് അജ്മനില്‍ മരണമടഞ്ഞത്. കൊല്ലം ഓടനാവട്ടം സ്വദേശി ഇന്ദിര ലണ്ടനില്‍ മരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക