Image

സഫ്വാന്റെ നിര്യാണത്തില്‍ നവയുഗം കേന്ദ്രകമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

Published on 06 April, 2020
സഫ്വാന്റെ നിര്യാണത്തില്‍ നവയുഗം കേന്ദ്രകമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
ദമ്മാം: കൊറോണ ബാധിച്ചു റിയാദില്‍ വെച്ച് മരണമടഞ്ഞ മലപ്പുറം സ്വദേശി സഫ്വാന്റെ നിര്യാണത്തില്‍ നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.  

റിയാദില്‍ ഡ്രൈവറായി ഒളി നോക്കി വന്ന സഫ്വാന്‍ (38) ശനിയാഴ്ച രാത്രി 9.30 ഓടെയാണ് മരണമടഞ്ഞത്.  തിരൂരങ്ങാടി ചെമ്മാട് നടമ്മല്‍ പുതിയകത്ത് സ്വദേശിയാണ്. കൊറോണയാണ് ബാധിച്ചതെന്നു ആദ്യഘട്ടത്തില്‍ കൊറോണ തിരിച്ചറിയാതെ, ചില ക്ലിനിക്കുകളില്‍  പനിയ്ക്കുള്ള ചികിത്സയാണ് നടത്തിയത്.  പിന്നീട് കൊറോണ പോസിറ്റിവ് ആയതായി ടെസ്റ്റ് റിപ്പോര്‍ട്ടുകള്‍ കിട്ടിയെങ്കിലും, ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്ന സഫ്വാന്റെ ആരോഗ്യനില പെട്ടെന്ന് വഷളാവുകയും, മരണം സംഭവിയ്ക്കുകയുമായിരുന്നു. 

സഫ്വാന്  ആദരാഞ്ജലികള്‍ അര്‍പ്പിയ്ക്കുന്നതായും, ആ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കു ചേരുന്നതായും, നവയുഗം കേന്ദ്രകമ്മിറ്റി അനുശോചനപ്രമേയത്തിലൂടെ അറിയിച്ചു.

സൗദി പ്രവാസികള്‍ പനിയോ മറ്റേതെങ്കിലും രോഗലക്ഷണങ്ങളോ കണ്ടാല്‍ ഉടനെത്തന്നെ സൗദി ആരോഗ്യ മന്ത്രാലയവുമായി ഫോണില്‍ ബന്ധപ്പെടണമെന്നും, സര്‍ക്കാരിന്റെ എല്ലാ നിര്‍ദ്ദേശങ്ങളും പാലിയ്ക്കണമെന്നും, സ്വന്തം ആരോഗ്യവും, മറ്റുള്ളവരെയുടെ ആരോഗ്യവും ഒരുപോലെ  സൂക്ഷിയ്ക്കണമെന്നും നവയുഗം കേന്ദ്രകമ്മിറ്റി അഭ്യര്‍ത്ഥിച്ചു.

സഫ്വാന്റെ നിര്യാണത്തില്‍ നവയുഗം കേന്ദ്രകമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക