Image

കോവിഡ് ബാധിച്ച് ന്യൂയോര്‍ക്കില്‍ നാലു മലയാളികള്‍ കൂടി മരിച്ചു

Published on 05 April, 2020
കോവിഡ് ബാധിച്ച് ന്യൂയോര്‍ക്കില്‍ നാലു മലയാളികള്‍ കൂടി മരിച്ചു
ന്യൂയോര്‍ക്ക് :  കോവിഡ് ബാധിച്ച് ന്യൂയോര്‍ക്കില്‍ നാലു മലയാളികള്‍ കൂടി മരിച്ചു. കൊട്ടരക്കര കരിക്കം സ്വദേശി ഉമ്മന്‍ കുര്യന്‍ (70), ജോസഫ് തോമസ്, ഏലിയാമ്മ ജോണ്‍, ശില്‍പാ നായര്‍ എന്നിവരാണ് മരിച്ചത്. ഇതോടെ അമേരിക്കയില്‍ മരിച്ച മലയാളികളുടെ എണ്ണം എട്ടായി.

രാജ്യത്തുടനീളം, കൊറോണ വൈറസ് കേസുകളുടെ എണ്ണം വെള്ളിയാഴ്ച ഉച്ചവരെ കുത്തനെ ഉയര്‍ന്നു, 277,607 കവിഞ്ഞു, മൊത്തം 7,406 മരണങ്ങള്‍. ന്യൂയോര്‍ക്കിന് ശേഷം ഏറ്റവും കൂടുതല്‍ അണുബാധയുള്ള സംസ്ഥാനമായി ന്യൂജഴ്‌സി മാറി. ആഗോളതലത്തില്‍, ഒരു ദശലക്ഷത്തിലധികം ആളുകള്‍ക്ക് രോഗം ബാധിക്കുകയും 61,141 പേര്‍ മരിക്കുകയും ചെയ്തു. അതേസമയം, എല്ലാ അമേരിക്കക്കാരും വീട് വിടുമ്പോള്‍ മാസ്ക് ധരിക്കണമെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞു. 2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഷെഡ്യൂള്‍ പ്രകാരം നടക്കുമെന്നും, തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

യുഎസ് ഗവണ്‍മെന്റിന്റെ കൊറോണ വൈറസ് പ്രതികരണത്തിന് രാജ്യവ്യാപകമായി നേതൃത്വം നല്‍കുന്ന ഓഫീസ് ഫെഡറല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സി മുന്‍നിര ജോലികളില്‍ പരിശീലനം നേടിയ ജീവനക്കാരെ കൂടുതലായി നിയമിക്കുമെന്ന് അറിയിച്ചു.  ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ യോഗ്യതയുള്ള ലഭ്യമായ ഉേദ്യാഗസ്ഥരുടെ എണ്ണം ആറ് ആഴ്ചയ്ക്കുള്ളില്‍ 44 ല്‍ നിന്ന് 19 ആയി കുറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക