Image

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സുരക്ഷാ ഉപകരണങ്ങള്‍ ഉറപ്പാക്കണം: രാഹുല്‍

Published on 05 April, 2020
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സുരക്ഷാ ഉപകരണങ്ങള്‍ ഉറപ്പാക്കണം: രാഹുല്‍
ന്യൂഡല്‍ഹി:  കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സുക്ഷാ ഉപകരണങ്ങള്‍ ഉറപ്പാക്കണമെന്ന അഭ്യര്‍ഥനയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മതിയായ സുരക്ഷാ ഉപകരണങ്ങളില്ലാതെ ജീവന്‍ പണയംവച്ചാണ് രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ ജോലി ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

കോവിഡ്  19നെതിരെ പോരാട്ടം നടത്തുന്ന ആരോഗ്യ പ്രവര്‍ത്തകരെ നാം മാനിക്കേണണ്ടതുണ്ട്.  ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ശുചീകരണ ജീവനക്കാര്‍ എന്നിവര്‍ക്കൊന്നും മതിയായ സുരക്ഷാ ഉപകരണങ്ങള്‍ നല്‍കിയിട്ടില്ലെന്നും ജീവന്‍ പണയപ്പെടുത്തിയാണ് അവരെല്ലാം ജോലി ചെയ്യുന്നതെന്നും നാം ഓര്‍ക്കണമെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക