Image

അര്‍ത്ഥവും ആനന്ദവും (ചാക്കോ ഇട്ടിച്ചെറിയ)

Published on 22 May, 2012
അര്‍ത്ഥവും ആനന്ദവും (ചാക്കോ ഇട്ടിച്ചെറിയ)
ഒരുപിടിമണ്ണിനു ജീവന്‍ നല്‍കി
ഒരുനരവേഷം നല്‍കി
പരിപാവനനാം പരമപിതാവിന്‍
പരിവേഷത്താല്‍ പുല്‍കി

ഒരുചിരമവനൊരു തുണയേകീടാന്‍
പരനൊരു തിരുഹിതമായി
അവനുടെയരികിലണഞ്ഞൊരു മതിമുഖി
പരിചരണം നല്‍കീടാന്‍

തനിയെയൊരേകാന്തതയുടെ കരിനിഴല്‍
അഴലൊരുലേശവുമേശാ
തവനൊരു താങ്ങയ്‌ തണലയ്‌ തീരാന്‍
അവളൊരുതരുണീ മണിയായ്‌

പരനേ തവഹിതമെത്ര മനോഹര
മറിയുവതാരിഹ ലോകെ
അല്‍ഭുതമെത്ര വിശേഷ പ്രപഞ്ചമി
തവികലമുളവായ്‌ വന്നു

തരുനിരചൂടിയ തകിടികളടിമുടി
അമരുമൊരേദന്‍ തോട്ടം
പലവിധ ഫലമൂലാദികള്‍ സുലഭം
മലര്‍നിര മധുമയമിയലും

അവികലമവനൊരു നിദ്രവരുത്തി
അടര്‍ത്തിയൊരെല്ലതു `വാരി`
അതിനൊരുരൂപംനല്‍കീ നാഥന്‍
അവന്നുകൊടുത്തൊരു `നാരി`

നിദ്രയിലണ്ട്‌കിടന്നൊരുനരനെ
തട്ടിവിളിച്ചൂ നാഥന്‍
ആദം,തല്‍ക്ഷണമവനുണരുകയായ്‌
നാദം കാതില്‍ ധ്വനിക്കെ

കണ്ടൂകരിമിഴിയാളെ മുന്നില്‍
കണ്ണുകളഞ്ചിയടഞ്ഞൂ
കാഞ്ചനകാഞ്ചികവര്‍ന്നൊരു ഞൊടിയിട
പഞ്ച്‌മരാളവിഭൂതി

വാരിയെടുതു പുണര്‍ന്നൊരുചൂടും
ഗന്ധവുമൊക്കെ നുകര്‍ന്നു
പറ്റിയിരുന്നൊരുപ്രാവിന്‌കുഞ്ഞായ്‌
ഇരുവരുമൊരുദേഹമതായ്‌

നാഥാ!യിവളെന്‍ മാംസവുമസ്‌തിയു
മായതിനാലിവള്‍ നാരി
അര്‍ത്ഥവുമാനന്ദവുമെന്‌ജീവനി
ലിന്നുപകര്‍ന്നല്ലോ നീ!.
അര്‍ത്ഥവും ആനന്ദവും (ചാക്കോ ഇട്ടിച്ചെറിയ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക