Image

കൊറോണ കൂട്ടക്കുരുതി തുടരുന്നു; അകെ മരണം 69,329, അമേരിക്കയില്‍ 9,557 പേര്‍ (ഫ്രാന്‍സിസ് തടത്തില്‍)

ഫ്രാന്‍സിസ് തടത്തില്‍ Published on 05 April, 2020
കൊറോണ കൂട്ടക്കുരുതി തുടരുന്നു; അകെ മരണം 69,329, അമേരിക്കയില്‍ 9,557 പേര്‍ (ഫ്രാന്‍സിസ് തടത്തില്‍)
ന്യൂജേഴ്സി: അമേരിക്കയില്‍ തുടര്‍ച്ചയായി നാലാം ദിവസവും നോവല്‍ കൊറോണ വൈറസ് കൂട്ടക്കുരുതി തുടരുകയാണ്.

ലോകത്തെ മരണസംഖ്യ എഴുപത്തിനായിരത്തിലേക്ക് അടുക്കുമ്പോള്‍ പതിനായിരത്തോളം പേരാണ് അമേരിക്കയില്‍ മാത്രം മരണമടഞ്ഞത്. ലോകത്തു ഇതുവരെ 69,662 പേര്‍ മരിച്ചപ്പോള്‍ അമേരിക്കയില്‍ 9,557 പേരാണ് മരണത്തിനു കീഴടങ്ങിയത്.

ഏപ്രില്‍ ഒന്നിന് പുതുതായി 26,473 പേര്‍ക്കു മാത്രമായിരുന്നു അമേരിക്കയില്‍ രോഗബാധ. അന്ന് മരണസംഖ്യ 1047 ആയിരുന്നു. തുടന്ന് ഇന്നലെ വരെയുള്ള കണക്ക്: ബ്രാക്കറ്റില്‍ മരണനിരക്ക് . ഏപ്രില്‍ 2- 28,974 (974), ഏപ്രില്‍-3 -32,284 (1045), ഏപ്രില്‍ 4-34,196 (1330), ഏപ്രില്‍ 5-21,870 (1089)

ഇന്നലെ കൂടുതല്‍ മരണനിരക്ക് രേഖപ്പെടുത്തിയിരുന്ന ഇറ്റലി, സ്‌പെയിന്‍, ഫ്രാന്‍സ് , ബ്രിട്ടന്‍ എന്നിവിടങ്ങളില്‍ ഇന്ന് (ഞായർ) കുറഞ്ഞ മരണ നിരക്ക് രേഖപ്പെടുത്തിയതു ശുഭസൂചകമാണോ എന്ന് പറയാറായിട്ടില്ല. കാരണം ഇപ്പോഴും കൊറോണ വൈറസിന്റെ സംഹാരതാണ്ഡവം തുടരുകയാണ്.

സ്‌പെയിന്‍ 571 ഇറ്റലി 525 ഫ്രാന്‍സ് 518, ബ്രിട്ടന്‍ 621 എന്നിങ്ങനെയാണ് ഇതുവരെയുള്ള ഞായറാഴ്ചത്തെ  മരണ നിരക്കുകള്‍. 15,887പേര് മരിച്ച ഇറ്റലി തന്നെ  രണ നിരക്കില്‍ മുന്നില്‍. 12,327 പേര് മരിച്ച സ്‌പെയിനിനു പിന്നില്‍ മൂന്നാം സ്ഥാനത്താണ് അമേരിക്ക. 8,018 പേര് മരിച്ച ഫ്രാന്‍സ് ആണ് നാലാം സ്ഥാനത്ത്.

ലോകത്തു ഇതുവരെ രോഗബാധിതരായ 1,266,154 പേരില്‍ 331,017 പേരും അമേരിക്കക്കാരാണ്. ഇന്ന് മാത്രം 65,161 പേര്‍ക്കു പുതുതായി രോഗം സ്ഥിരീകരിച്ചപ്പോള്‍ അതില്‍ 21,660 പേരും അമേരിക്കക്കാരാണ്. ജര്‍മ്മനിയില്‍ മരണസംഖ്യ കുറഞ്ഞുവരുന്നത്അവിടെ ഫലപ്രദമായ ചികിത്സയോ പ്രതിരോധമോ ആയിരിക്കാമെന്നും കരുതുന്നു.

ലോകത്തു ഇതുവരെ 261,142പേര്‍ രോഗവിമുക്തരായി. നിലവില്‍ 936,471 ആക്റ്റീവ് കേസുകളാണുള്ളത്. ഇതില്‍ 5 ശതമാനം പേരുടെ നില അതീവ ഗുരുതരമാണ്. ബാക്കി 95 ശതമാനം പേര്‍ക്കും നില ഗുരുതരമല്ലെങ്കിലും പ്രവചനാതീതമാണ്. ലോകത്ത്45,532 പേരുടെ നിലയാണ് ഗുരുതരമായി തുടരുന്നത്, ഇന്ന് മാത്രം ലോകത്ത് 65,342പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏപ്രില്‍ ഒന്നിന് 257,486ആക്റ്റീവ് രോഗികള്‍ഉണ്ടായിരുന്നത് അമേരിക്കയില്‍ ഇതുവരെ 936,493 ആക്റ്റിവ് രോഗികള്‍ ഉണ്ട്.

അമേരിക്കയില്‍ ഏറ്റവും മരണ നിരക്കുള്ള ന്യൂയോര്‍ക്കില്‍ ഇതുവരെ 4,119 പേര്‍ മരിച്ചു. 

ന്യൂജേഴ്സിയില്‍ 71 പേര്‍ കൂടി ഇന്നലെ മരിച്ചപ്പോള്‍ മരണ സംഖ്യ 917 ആയി. 617 പേര് മരിച്ച മിഷിഗണ്‍ ആണ് മരണസംഖ്യയില്‍ മൂന്നാമത്. കൂടുതല്‍ കേസുകളും മരണങ്ങളും റിപ്പോര്‍ട്ടു ചെയ്യുതുവരുന്ന ലൂസിയാനയില്‍ ഇന്നലെ 68പേര്‍ കൂടിമരിച്ചു. മരണസംഖ്യ 477. കാലിഫോര്‍ണിയയില്‍ തുടര്‍ച്ചയായിഇന്നലെയും കുറഞ്ഞ മരണനിരക്ക് രേഖപ്പെടുത്തിയതും ആശാവഹമാണ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക