Image

ദീപവും ടോര്‍ച്ചും തെളിച്ചു കോവിഡ്‌വിരുദ്ധ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം

Published on 05 April, 2020
ദീപവും ടോര്‍ച്ചും തെളിച്ചു കോവിഡ്‌വിരുദ്ധ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം

ന്യൂഡല്‍ഹി: ലൈറ്റണച്ചും മെഴുകുതിരിയും ദീപവും ടോര്‍ച്ചും തെളിച്ചും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനങ്ങള്‍ കോവിഡ്‌വിരുദ്ധ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. ഞായറാഴ്ച രാത്രി ഒമ്പതു മുതല്‍ ഒമ്പതു മിനിറ്റാണ് വിളക്കു തെളിച്ചത്. വീടുകളുടെയും അപ്പാര്‍ട്മന്റെുകളുടെയും ബാല്‍ക്കണികളില്‍ നിന്ന് ജനങ്ങള്‍ കൊറോണ വൈറസിനെതിരെ മൊബൈല്‍ ഫോണ്‍ ടോര്‍ച്ച് കത്തിച്ചും പടക്കംപൊട്ടിച്ചും വിസിലടിച്ചുമെല്ലാം പ്രതികരിച്ചു.

ചിലയിടങ്ങളില്‍ പൊലീസ് വാഹനങ്ങള്‍ സൈറണുകള്‍ മുഴക്കി. ഹിന്ദു ഭക്തിഗാനങ്ങളും ആലപിച്ചു. പ്രധാനമന്ത്രി ഔദ്യോഗിക വസതിയില്‍ ദീപം തെളിച്ചു. കോവിഡിനെതിരായ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പകരാന്‍ ഒമ്പതു മിനിറ്റ് ദീപം തെളിക്കാന്‍ വെള്ളിയാഴ്ചയാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്.

വരാപ്പുഴ അതിരൂപത ആസ്ഥാനത്ത് ദീപങ്ങള്‍ കൊളുത്തി വൈദികര്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. ജോയ് മാത്യൂ, വിനുമോഹന്‍ തുടങ്ങിയ സിനിമ താരങ്ങളും ദീപങ്ങള്‍ തെളിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക