Image

തമിഴ്‌നാട്ടില്‍ 86 പേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചു; വൈറസ് ബാധിതര്‍ 571

Published on 05 April, 2020
തമിഴ്‌നാട്ടില്‍ 86 പേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചു; വൈറസ് ബാധിതര്‍ 571
ചെന്നൈ: തമിഴ്‌നാട്ടില്‍  86 പേര്‍ക്കുകൂടി ഞായറാഴ്ച കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതില്‍ 85 പേരും നിസാമുദ്ദീനില്‍ നടന്ന തബ്‌ലീഗ് സമ്മേളനതത്തില്‍ പങ്കെടുത്തവണ്. ഒരാള്‍ ദുബായില്‍നിന്ന് എത്തിയ ആളാണെന്നും തമിഴ്‌നാട് ആരോഗ്യ സെക്രട്ടറി ബീലാ രാജേഷ് പറഞ്ഞു.

തമിഴ്‌നാട്ടിലെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഇതോടെ 571 ആയി. ഇതില്‍  522 പേരും നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. കഴിഞ്ഞ അഞ്ച് ദിവസമായി തമിഴ്‌നാട്ടിലെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുകയാണ്.

നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത  നിരവധി പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് ആരോഗ്യ സെക്രട്ടറി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സമൂഹ വ്യാപനം തടയുന്നതിനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടത്തുന്നതെന്നും ബീലാ രാജേഷ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക