Image

കോവിഡ് ഒരു മരണകാരണം, മറ്റൊരു മരണം കാത്തിരിക്കുന്നോ? (ബി ജോണ്‍ കുന്തറ)

Published on 05 April, 2020
കോവിഡ് ഒരു മരണകാരണം, മറ്റൊരു മരണം കാത്തിരിക്കുന്നോ? (ബി ജോണ്‍ കുന്തറ)
ആദ്യമായി നമ്മുടെ ആരോഗ്യ പൊതുരക്ഷാമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നമ്മുടെ മക്കള്‍ക്കും സഹോദരി സഹോദരര്‍ക്കും, മറ്റല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ, പറഞ്ഞാല്‍ മാത്രം ഒതുങ്ങാത്ത  നന്ദി.  നിങ്ങളാണ് ഞങ്ങളുടെ പ്രധാന രക്ഷകര്‍.

കേട്ടുകാണും, പ്രസിഡന്‍റ്റ് ഡൊണാള്‍ഡ് ട്രംപ് ദിവസേന വാര്‍ത്താ സമ്മേളനത്തില്‍ ആവര്‍ത്തിക്കുന്നത് ജോലിക്കാര്‍ വീണ്ടും പണിസ്ഥലങ്ങളിലേയ്ക്ക് താമസിയാതെ തിരികെപോകേണ്ട ആവശ്യം, ബിസിനസ്സുകള്‍ വീണ്ടും തുറക്കേണ്ടൊരാവശ്യം. ഒരു സാമ്പത്തിക മരണം മുന്നില്‍ കാത്തിരിക്കുന്നത് കണ്ടുകൊണ്ടാണ് പ്രസിഡന്റ് ഈ രീതിയില്‍ സംസാരിക്കുന്നത്.

ഇന്നത്തെ രാഷ്ട്രീയാവസ്ഥയില്‍, പ്രസിഡന്‍റ്റ് ട്രംപ് ഇതില്‍ ഒറ്റപ്പെട്ടു നില്‍ക്കുന്നു. പ്രധാനകാരണം രാജ്യം ഒരു തിരഞ്ഞെടുപ്പിനെ ഏതാനും മാസങ്ങള്‍ക്കകം നേരിടുന്നു. ഇവിടെ, സാമ്പത്തിക അധോഗതി എതിര്‍ പാര്‍ട്ടിക്ക് ട്രംപിനെ തോല്‍പ്പിക്കുന്നതിനുള്ള ഒരു കരുവായി മാറുകയാണ്.

ഇല്ലം കത്തിച്ചും എലിയെ കൊല്ലണം ആ ചിന്താഗതിയെ ഒട്ടനവധി മാധ്യമങ്ങളും ഡെമോക്രാറ്റ്‌സിനു തുണയായി എത്തുന്നു. എല്ലാ പൊതു തിരഞ്ഞെടുപ്പുകളിലും അമേരിക്കന്‍ സമ്പല്‍ വ്യവസ്ഥയുടെ വിജയവും പാളിച്ചകളും പ്രാധാന്യം വഹിക്കാറുണ്ട് 2008ല്‍ ഒബാമ വിജയിച്ചതിന്‍റ്റെ പ്രധാന കാരണം അന്ന് അമേരിക്ക നേരിട്ട സാമ്പത്തിക തകര്‍ച്ച ആയിരുന്നു അതുപോലെതന്നെ 1996ല്‍, നിരവധി രാഷ്ട്രീയ പ്രതിബന്ധങ്ങള്‍ നേരിട്ട  ബില്‍ ക്ലിന്‍റ്റനെ വീണ്ടും വിജയിപ്പിച്ചതും അന്നത്തെ സാമ്പത്തിക നിലയുടെ ഉന്നമനം.

2008 ഇവിടെ ആവര്‍ത്തിക്കപ്പെടുമെന്നു ഡെമോക്രാറ്റ്‌സും, നിരവധി മാധ്യമങ്ങളും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവര്‍ക്കു തെറ്റുപറ്റും അതു തീര്‍ച്ച. ഇന്ന് അമേരിക്ക മാത്രമല്ല ആഗോളതലത്തില്‍ 150 ഏറെ രാഷ്ട്രങ്ങള്‍ ഒരു പൊതു ശത്രുവിനെ നേരിടുന്നു. ആ ശത്രു ചൈനയില്‍ നിന്നും പുറപ്പെട്ടു ആഗോളതലത്തില്‍ ജനതയെ രോഗ ബാധിതരാക്കുന്നു ജീവിതങ്ങള്‍ നശിപ്പിക്കുന്നു.

മാര്‍ച്ഛ് മാസം 2020 വരെ അമേരിക്ക എല്ലാതലങ്ങളിലും ആവേശത്തോടെ മുന്നേറുകയായിരുന്നു പൊതുവെ ജനത അവരുടെ ജീവിതത്തില്‍ സന്തുഷ്ടര്‍. രാഷ്ട്രീയ തലത്തിലെ ഒച്ചപ്പാടുകളൊന്നും പരിഗണിക്കാതെ പൊതുജനം പൊതുവെ കാര്‍മേഘങ്ങള്‍ ഇല്ലാത്ത ഒരു നീലാകാശം മുന്നില്‍ കണ്ടു നീങ്ങുന്നു.

പൊടുന്നനവെ ഒരുദിനം അധികം മുന്നറിയിപ്പോ താക്കീതോ ഒന്നുമില്ലാതെ മുന്നോട്ടുകുതിച്ചുകൊണ്ടിരുന്ന വാഹനത്തെഒരുകിരാത ശക്തിപിടിച്ചുനിറുത്തി യാത്രക്കാരെ പെരുവഴിയില്‍ഇറക്കിവിട്ടിരിക്കുന്നു.ഇറക്കിവിടുക മാത്രമല്ല അദൃശ്യ ശത്രു പുറകെ വന്നു യാത്രക്കാരെ അവശരാക്കുന്നു കൊല്ലുന്നു.

ഈയൊരവസ്ഥയില്‍ എല്ലാ രാജ്യങ്ങളിലും പ്രദീക്ഷയോടെ നോക്കുവാന്‍ ഭരണാധികാരികള്‍മാത്രം.ഇവിടാണ് അമേരിക്കയില്‍ ഡെമോക്രാറ്റ് പാര്‍ട്ടി കണ്ണുതുറന്നു നോക്കേണ്ടത്. അമേരിക്കന്‍ ജനത ഭൂരിഭാഗവും തികച്ചും ഇരുട്ടിലല്ല ഇന്നത്തെ അവസ്ഥയില്‍ കോവിഡ് എന്ന കിരാത ശത്രു അതു മാത്രമേ എങ്ങും സംസാര വിഷയമുള്ളൂ.ദിനംപ്രതി ഇവര്‍ ഭരണനേതാക്കളുടെ മുഖത്തേയ്ക്ക് വിഷാദ മുഖരായി നോക്കുന്നു നോട്ടത്തിലെ ചോദ്യം എന്താണ് ഭാവി എന്നു രക്ഷപ്പെടും?

ട്രംപ് പല തവണ ആവര്‍ത്തിച്ചിട്ടുള്ള ഒരു ഉപവാക്യം, "മരുന്ന് രോഗത്തെക്കാള്‍ മോശമാകരുത്" ഇവിടെ പരാമര്‍ശിക്കപ്പെടുന്നത് രാജ്യത്തെ സമ്പല്‍ വ്യവസ്ഥ എന്ന് പലര്‍ക്കും അറിയാം. ജനതയുടെ അദ്ധ്വാനത്തില്‍ നിന്നുമാണ് ഒരു രാജ്യത്ത് സമ്പത്തു സൃഷ്ടിക്കപ്പെടുന്നതും പൊതുജനം അത് ആസ്വദിച്ചു ജീവിക്കുന്നതും.ഒരു ഭരണാധികാരിയും ഭരണകൂടവും നിരത്തിലിറങ്ങി ജോലി ചെയ്ത് ഒരു പൈസപോലും പൊതുജനത്തിനുവേണ്ടി ഉണ്ടാക്കുന്നില്ല നാമുണ്ടാക്കുന്ന പണത്തില്‍നിന്നും ഒരുവിഹിതം പിടിച്ചെടുത്താണ് രാജ്യ ഭരണം മുന്നോട്ടു നയിക്കുന്നത്.

നാം പണം ജോലി ചെയ്തു നേടുന്നില്ലെങ്കില്‍ എവിടെനിന്നും ഭരണകൂടത്തിന് പണം ലഭിക്കും? വെറുതെ കുറെ ഡോളറുകള്‍ അച്ചടിച്ചു വിതരണം നടത്തിയാല്‍ അത് പണമല്ല. രണ്ടാം ലോകമഹായുദ്ധകാലം ജര്‍മ്മനി ഇതു പരീക്ഷിച്ചുനോക്കി പൊതുജനം ഒരു റൊട്ടി വാങ്ങുന്നതിനു പോലും ഒരു ചാക്കു നിറയെ നോട്ടുകളുമായി പോകുന്നൊരവസ്ഥ വന്നു ജര്‍മ്മന്‍ സമ്പല്‍ വ്യവസ്ഥ പാടെ തകര്‍ന്നു വീണു.

കോവിഡ് രോഗാണു പ്രസരണം നിയന്ധ്രിക്കുന്നതിന് നമ്മുടെ അമ്പതു ശതമാനത്തിലേറെ പൊതു ജീവിതം സ്തംഭനാവസ്ഥയില്‍ അതു വേണ്ടിയിരുന്നതു മാത്രം. ഈ അവസ്ഥയില്‍ ഭരണകൂടം ആരോഗ്യ സാമ്പത്തിക മേഖലകളില്‍  സഹായ ഹസ്തവുമായി എത്തിയിട്ടുണ്ട് അതും വലിയൊരു ആശ്വാസം.

എന്നാല്‍ അധികം താമസിയാതെ സത്യസന്ധതയോടെ ചോദിക്കേണ്ട ചോദ്യമാണിത് എന്നുവരെ ഇതുപോലെ നമുക്കു ജീവിതം മുന്നോട്ടു കൊണ്ടുപോകുവാന്‍ പറ്റും? വീടുകളില്‍ എത്ര നാളുകള്‍ അടച്ചിരിക്കുവാന്‍ പറ്റും? വരുന്ന തലമുറയുടെ ഭാവി എന്തായിരിക്കും? ഗോവെര്‍മെന്‍റ്റ് ഖജനാവില്‍ പണമുണ്ടോ നമ്മെ സഹായിക്കുന്നതിന്? ഇല്ലാതെ വരുമ്പോള്‍ വെറുതെ ഡോളര്‍ അച്ചടിച്ചു നിറച്ചാല്‍ മതിയോ?

ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കാണുന്നതിന് പ്രസിഡന്‍റ്റ് ട്രംപ് മാത്രം വിചാരിച്ചാല്‍ പറ്റില്ല ഇത് ചൈനയോ റഷ്യയോ അല്ല നമുക്കൊരു ജനാധിപത്യമുണ്ട് അവിടെ രാഷ്ട്രീയമുണ്ട്, എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ദ്ര്യമുണ്ട്  പരസ്പ്പര വിവാദങ്ങളുണ്ട്.

കൊറോണ രോഗാണു പിടിയിലൊതുങ്ങാത്ത ഒരു പൊതു ശത്രു ശത്രു റിപ്പബ്ലിക്കനല്ല, ഡെമോക്രാറ്റുമല്ല ഈ ശത്രുവിനെ തോല്‍പ്പിക്കേണ്ടത് എല്ലാവരുടെയും ആവശ്യം. ഇവിടെ പരസ്പരം പഴിചാരാതെ അനാവശ്യ വിമര്‍ശനം മാറ്റി നിറുത്തി ക്രിയാന്മകമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി ശത്രുവുമായി പടപൊരുതുന്ന പട്ടാളത്തെ തുണക്കുകയാണ് വേണ്ടത്. അപകടസാധ്യതള്‍ മുന്നില്‍ പലേ പരീക്ഷണങ്ങളും തരണം നടത്തേണ്ടിവരും വിജയം മാത്രമല്ലായിരിക്കും നാം കാണുവാന്‍ പോകുന്നത് അതിനാല്‍ പൊരുതുന്നവരെ ഭയപ്പെടുത്താതിരിക്കുക.

മുന്നില്‍ ഇരുട്ടാണിപ്പോള്‍ ഭരണനേതാക്കള്‍ തപ്പിത്തടഞ്ഞു നടക്കുന്നു വഴികാണുന്നതിന് ആസമയം അവരെ പുറകില്‍ നിന്നും ഉന്തി കുഴിയില്‍ ചാടിക്കുവാന്‍ നോക്കുന്ന സമ്പ്രദായം രാഷ്ട്രീയക്കാരും അവരെ തുണക്കുന്ന മാധ്യമങ്ങളും അവസാനിപ്പിക്കുക. പൊതുജനം ഇതെല്ലാം കാണുന്നുണ്ട് ഇത് അമേരിക്ക പൊതുജനം ഒരുപാടു സഹനശക്തി എല്ലാ തുറകളിലും കാട്ടുന്നുണ്ട് പ്രത്യേകിച്ചും ആരോഗ്യമേഖലകളില്‍ അവരെ രാഷ്ട്രീയക്കാര്‍ നിരാശപ്പെടുത്തരുത് ഈരാജ്യംസൃഷ്ട്ടിച്ചഒരപകടാവസ്ഥയല്ല എന്നതുംഅറിയാം ആയതിനാല്‍ട്രംപിനെ തോല്‍പ്പിക്കുന്നതിനുള്ളൊരവസരമായി നിങ്ങള്‍ കാണുന്നുണ്ടെങ്കില്‍ നിങ്ങള്ക്ക് തെറ്റിപ്പോകും.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക