Image

ഡല്‍ഹിയില്‍ അഞ്ച് മലയാളി നഴ്സുമാര്‍ക്ക് കോറോണ സ്ഥിരീകരിച്ചു

Published on 05 April, 2020
ഡല്‍ഹിയില്‍ അഞ്ച് മലയാളി നഴ്സുമാര്‍ക്ക് കോറോണ സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അഞ്ച് മലയാളി നഴ്സുമാര്‍ക്ക് കോറോണ . ദില്‍ഷാദ് ഗാര്‍ഡനിലുള്ള സ്റ്റേറ്റ് ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ നഴ്സുമാര്‍ക്ക് ആണ് ഇപ്പോള്‍ കോറോണ സ്ഥിരീകരിച്ചിരിക്കുന്നത്.


ഇതില്‍ ഒരു നഴ്സ് എട്ടുമാസം ഗര്‍ഭിണിയാണെന്നാണ് വവരം ലഭിച്ചിരിക്കുന്നത്. ഇവര്‍ക്ക് വേണ്ട ചികിത്സ ഒന്നും ലഭിക്കുന്നില്ലയെന്നും വിവിരമുണ്ട്.


ഇവിടത്തെ രണ്ട് ഡോക്ടര്‍മാര്‍ക്ക് നേരത്തെ കോറോണ സ്ഥിരീകരിച്ചിരുന്നു. ഡോക്ടര്‍മാര്‍ ഉത്തരേന്ത്യക്കാരാണ്.


 ഇതില്‍ ഒരു ഡോക്ടര്‍ക്ക് വിദേശയാത്രാ പശ്ചാത്തലമുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട് ഉണ്ടായിരുന്നുവെങ്കിലും ഇത് വാസ്തവമല്ല എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.


അതുകൊണ്ടുതന്നെ ഈ ഏട്ടുപേരില്‍ എങ്ങനെ കോറോണ  എത്തിയെന്നതില്‍ ഇപ്പോഴും വ്യക്തതയില്ല.


ഇവരെ രാജീവ് ഗാന്ധി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലേയ്ക്കാണ് മാറ്റിയത്. എന്നാലിവിടെ ഇവര്‍ക്ക് മതിയായ ചികിത്സയായോ ഭക്ഷണമോ ഒന്നും ലഭിക്കുന്നില്ലയെന്ന് ഹോം quarantine ല്‍ ഉള്ള ഒരു നഴ്സ് മാധ്യമവുമായി ബന്ധപ്പെട്ടപ്പോള്‍ അറിയിച്ചിരുന്നു.


സഹായം അഭ്യര്‍ത്ഥിച്ചാണ് ഇവര്‍  മാധ്യമവുമായി ബന്ധപ്പെട്ടത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക