വേറിട്ട വേഷങ്ങള്‍ കൊണ്ട് മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന നടനാണ് സൈജു കുറുപ്പ് മയൂഖത്തിലെ ഉണ്ണി കേശവന്, ട്രിവാന്‍ഡ്രം ലോഡ്ജിലെ ഷിബു വെള്ളായണി, ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിലെ അറയ്ക്കല്‍ അബു എന്നിങ്ങനെ സിനിമാ പ്രേമികളുടെ മനസ്സില്‍ നിന്നും ഒരിക്കലും മാഞ്ഞു പോകാത്ത കഥാപാത്രങ്ങള്‍ക്ക് അദ്ദേഹം ജീവന് പകര്‍ന്നിട്ടുണ്ട്. പൃഥ്വിരാജ് നായകനായെത്തിയ ഡ്രൈവിംഗ് ലൈസന്‍സിലും നടന് ഗംഭീര പ്രകടനമാണ് കാഴ്ച്ചവെച്ചത്. ഇപ്പോഴിതാ താൻ തിരക്കഥ എഴുതിയ മൈ ഫാൻ രാമു എന്ന ചിത്രത്തെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് നടൻ.
ഒരു സൂപ്പർ താരത്തിന്റെ ആരാധകനായ രാമു എന്ന ചെറുപ്പക്കാരന്റെ കഥയായിരുന്നു അത്. ആ സിനിമ വേണ്ടത്ര വിജയിച്ചില്ല. ഇന്ന് കാണുമ്പോൾ ഒരുപാട് പോരായ്മകൾ ആ സിനിമയ്ക്ക് ഉള്ളതായി കാണാം. അറിയാൻ വയ്യാത്ത മേഖലയിൽ കൈവച്ച് എന്തിനാണ് വെറുതെ പരാജയങ്ങൾ ഏറ്റുവാങ്ങുന്നത്. അദ്ദേഹം പറഞ്ഞു.