Image

കുളത്തില്‍ വീണ രണ്ട്കാട്ടാനകളെ രക്ഷിച്ചു

Published on 05 April, 2020
കുളത്തില്‍ വീണ രണ്ട്കാട്ടാനകളെ രക്ഷിച്ചു

മേപ്പാടി (വയനാട്): കുന്നമ്ബറ്റയിലെ സ്വകാര്യ തോട്ടത്തിനുള്ളിലെ കുളത്തില്‍ വീണ രണ്ട് കാട്ടാനകളെ വനം വകുപ്പ് അധികൃതരും പൊലീസും ചേര്‍ന്ന് രക്ഷപെടുത്തി. 


കഴിഞ്ഞ ദിവസം രാത്രി നാട്ടിലിറങ്ങിയ കാട്ടാനകള്‍ അബദ്ധത്തില്‍ കുളത്തില്‍ വീഴുകയായിരുന്നു.

രാവിലെയാണ് കുളത്തില്‍ വീണ നിലയില്‍ ആനകളെ നാട്ടുകാര്‍ കണ്ടത്. 


വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മേപ്പാടി റേഞ്ചിലെ വനം വകുപ്പധികൃതരും പൊലീസും ചേര്‍ന്ന് ഏറെ പണിപ്പെട്ടാണ് 11.30 ഓടെ ആനകളെ കരയ്ക്ക് കയറ്റിയത്.

മണ്ണുമാന്തി യന്ത്രം എത്തിച്ച്‌ കുളത്തിന്‍റെ ഒരു വശത്തെ മണ്ണിടിച്ചാണ് ആനകള്‍ക്ക് കയറിപ്പോകാന്‍ വഴിയൊരുക്കിയത്. പിന്നീട് ആനകളെ സമീപത്തെ ചെമ്ബ്ര വനത്തിലേക്ക് കയറ്റി വിട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക