Image

ലോകം നിസഹായതയുടെ നെറുകയിൽ (ജോയ്‌സ് തോന്നിയാമല)

Published on 04 April, 2020
ലോകം നിസഹായതയുടെ നെറുകയിൽ (ജോയ്‌സ് തോന്നിയാമല)
ലോകം ഒന്നടങ്കം ഭയന്നു വിറക്കുന്നു. നിസ്സഹതയിൽ രാഷ്ട്രങ്ങൾ വിറങ്ങലിച്ചു നിൽക്കുന്നു. മനുഷ്യജീവനുകൾ ചിറകറ്റ പക്ഷി കണക്കെ പിടഞ്ഞു വീഴുന്നു. 
അടുത്ത ഇര ഇനി ആര് ? അത് ഞാനവരുതേ എന്ന് ഉള്ളുരുകി പ്രാർത്ഥിച്ചു നിശബ്ദമായി തേങ്ങുകയാണ് എല്ലാവരും....

കൈവിടപ്പെട്ട വൈദ്യശാസ്ത്രം!!!!  ഇന്നലെ വരെ എല്ലാം കൈപിടിയിലാക്കി അഹങ്കരിച്ച മനുഷ്യൻ ഇന്ന് നിരാശയുടെ പടു കുഴിയിലേക്ക് എടുത്തു എറിയപ്പെട്ടിരിക്കുന്നു .

ജാതിയും വർണ്ണവും തരം തിരിച്ചു ആഗോളതലത്തിൽ ഭീകരവാദവും  വർഗീയ യുദ്ധങ്ങളും നടത്തി ,നിരപരാധികളായ സഹജീവികളെ നിർദാക്ഷണ്യം അരിഞ്ഞു വീഴ്ത്തിയപ്പോൾ പ്രകൃതി തേങ്ങുകയായിരുന്നു !! എന്നിട്ടും ദൈവം എന്ന ന്യായാധിപതി കുറ്റവാളികളെ നിരുപാധികം വിട്ടയച്ചു... എന്നിട്ടും കൊല്ലും കൊലയും ലോകത്തിൽ അങ്ങോളം ഇങ്ങോളം തിമിർത്താടി.. അട്ടഹാസങ്ങളും പോർവിളികളും യെദിഷ്ടം നിർബാധം തുടർന്ന് കൊണ്ടിരിന്നു .

ഇടയ്ക്കു ഇടയ്ക്കു മുന്നറിപ്പ് എന്ന നിലയിൽ ഭൂമിയുടെ പല കോണുകളിൽ പേമാരി ആയും, ഭൂമി കുലുക്കമായും അഗ്നി ആയും , പകർച്ച വ്യാധി ആയി ഭൂമിയിൽ അരങ്ങു തകർത്തപ്പോൾ വിധി ജീവിതം കശക്കി എറിഞ്ഞ ഇരകൾക്കു സഹായ ഹസ്തമായി രാജ്യങ്ങളും സങ്കടനകളും വ്യക്തികളും ഓടി എത്തി !!! ദുരന്തങ്ങൾക്ക് പല ഓമന പേരുകൾ നൽകി ചരിത്രത്തിൽ എഴുതി ചേർത്തു.. പഠനങ്ങളും വ്യഖ്യാനങ്ങളും ഉണ്ടായി 

പക്ഷെ ഇവിടെ ഇപ്പോൾ ആർക്കു ആരെ സഹായിക്കാൻ കഴിയും ? എല്ലാവരും ഒരുപോലെ ഓടി ഒളിക്കുകയാണ് - മരണം എന്ന വ്യാളിയുടെ കയ്യിൽ അകപ്പെടാതെ ഇരിക്കാൻ വേണ്ടി - ഒറ്റയ്ക്ക് പട നയിക്കുകയാണ്.

ഇവിടെ ഇപ്പോൾ മനുഷ്യൻ അവന്റെ ജീവന് വേണ്ടി നിശബ്ദം ദൈവത്തോട് ഇരക്കുകയാണ്- മരണത്തിന്റെ നനുത്ത കരങ്ങൾ തങ്ങൾക്കു നേരെ നീളരുതേ എന്ന് കേണപേക്ഷിക്കുകയാണ് ....

പക്ഷെ ഇവിടെ പ്രകൃതി നിയമം കയ്യിൽ എടുത്തു ന്യായവിധി തുടങ്ങി കഴിഞ്ഞിരിക്കുന്നു. അതിൽ അപരാധിയും നിരപരാധിയും എന്ന വേറുകൃത്യം ഇല്ലയെന്ന  ഒരു വ്യത്യാസം മാത്രം !!!
അതിൽ വികസിത രാജ്യവും അവികസിത രാജ്യവും എന്ന വ്യതാസം ഇല്ല ...
ദരിദ്രനും പാമരനും എന്ന വ്യതാസം ഇല്ല ...
രാഷ്ട്ര തലവനും സാദാരണ പൗരനും എന്ന വ്യത്യാസം ഇല്ല ...
തുല്യ നീതി ... !!!തുല്യ ശിക്ഷ !!!!

ലോകം ഇന്ന് നിശബ്ദമായിരിക്കുന്നു !! ആഗോളവ്യപകമായ ഭയാനകമായാ നിശബ്ദത .. വിജനമായ തെരുവുകൾ ...
ഫാക്ടറികളുടെ കാതടപ്പിക്കുന്നഇരമ്പവും  , യന്ത്രങ്ങളുടെ ശബ്ദവും ഇല്ലാത്ത നഗരങ്ങൾ !!! 
തിരക്കിനിടയിൽ ഒന്ന് പുഞ്ചിരിക്കാൻ പോലും സമയം ഇല്ലാതെ നടന്നു നീങ്ങിയവരുടെ മുഖത്തു ഇപ്പോൾ ദയനീയമായ പുഞ്ചിരി വിരിയുന്നു... 
നിസംഗമായി കണ്ണുകൾ തമ്മിൽ ഇടയുന്നു ..ദുഃഖ ഭാവം പേറി ...
ചീറി പായുന്ന വാഹനങ്ങളുടെ അതി പ്രസരം ഇല്ലാത്ത വീഥികൾ ...
തിക്കും തിരക്കും ഇല്ലാത്ത വാണിജ്യ കേന്ദ്രങ്ങൾ ...
കരിപുകയെ പുതച്ചു ഒഴുകി നീങ്ങിയിരുന്ന മേഘപടലങ്ങൾക്കു ഇന്ന് വെള്ളി നിറം തിരിച്ചു കിട്ടിയിരിക്കുന്നു ...
ഗ്രാമങ്ങളിൽ നിന്ന് പോലും അകന്നു പോയിരുന്ന പക്ഷികളുടെ കല പില ശബ്ദം ഇന്ന് എവിടെയും മുഴങ്ങി കേൾക്കുന്നു...
പ്രകൃതി അതിന്റെ വന്യമായ സൗന്ദ്യര്യം തിരിച്ചു പിടിച്ചിരിക്കുന്നു... ദൈവം നിയമം കൈയിലെടുത്തു പരമമായ ന്യായവിധി നടത്തി കൊണ്ടിരിക്കുമ്പോൾ ,
നാളെ എനിക്കോ നിങ്ങൾക്കോ ഒരു അതിജീവനം സാധ്യമായെങ്കിൽ, ഒറ്റ ചോദ്യം സ്വായം ചോദിക്കാം - ജീവിതവും ജീവനും ശേഷിപ്പിക്കുന്നു എങ്കിൽ ഇനി മനുഷ്യനായി ജീവിക്കണോ ???

പ്രകൃതി സ്വയം നേടി എടുത്ത സംതുലനാവസ്ഥയുടെ മുൻപിൽ സമർപ്പണത്തോട് കൂടിയുള്ള ഒറ്റ  ചോദ്യം ..
ജീവൻ ദാനമായി തിരിച്ചു കിട്ടുന്നു വെങ്കിൽ - തിരിച്ചറിവിന്റെ സമർപ്പണത്തോട് കൂടിയുള്ള ഒരു ചോദ്യം ...
പ്രകൃതി ദുരന്ദം ഏൽപ്പിക്കുന്ന താഡനത്തിലൂടെ സ്വയം മനസ്സിലാക്കി മനസാക്ഷിയോട് തന്നെ ഒറ്റ ചോദ്യം ... 
എട്ടു ദിക്കും പൊട്ടുന്ന ഒച്ചയിൽ ചോദിക്കണം -
നന്മ പൊഴിക്കുന്ന മനുഷ്യനായി ഇനി ജീവിക്കണോ ???

നാളെ ഇനി ഒരു വരി പോലും എഴുതാൻ ആവാതെ ഞാൻ ആവാം കോവിഡ് 19 ന്റെ അടുത്ത ഇര !! കാരണം മരണ ദൂതനായി ഒരു നിഴൽ പോലെ ഞാൻ പോലും അറിയാതെ അവൻ മരണം എനിക്കൊപ്പം ഉണ്ട് !!!

ഒരോ പ്രഭാതത്തിലും സ്വയം സ്പര്ശിച്ചു നോക്കി ജീവൻ ഉണ്ട് എന്ന് ഉറപ്പു വരുത്തുന്ന സംഘർഷ ഭരിതമായ , ഉത്കണ്ഠകുലമായ ദിനങ്ങളിലൂടെ ഇനിയും എത്ര നാൾ ???

അറിയില്ല .....

സ്നേഹത്തോടെ , 
ജോയ്‌സ് തോന്നിയാമല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക