Image

ദുബായില്‍ ഒരു കോവിഡ് മരണം കൂടി; ആകെ രോഗബാധിതര്‍ 1,264

Published on 04 April, 2020
ദുബായില്‍ ഒരു കോവിഡ് മരണം കൂടി; ആകെ രോഗബാധിതര്‍ 1,264
ദുബായ്: ദുബായില്‍ കോവി!ഡ്–19 ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. 240 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ മരണസംഖ്യ ഒന്‍പതാകുകയും രോഗികളുടെ എണ്ണം 1,264 ആയി ഉയരുകയും ചെയ്തു. യുഎഇയില്‍ ഒരു ദിവസം റിപ്പോര്‍ട് ചെയ്യപ്പെട്ട ഏറ്റവും കൂടുതല്‍ രോഗികളുടെ എണ്ണമാണിത്. 12 പേര്‍ക്ക് രോഗം ഭേദമാകുകയും ചെയ്തു. 

52കാരനായ ഏഷ്യക്കാരനാണു മരിച്ച ഒന്‍പതാമന്‍. ഇദ്ദേഹം വൃക്കരോഗിയായിരുന്നുവെന്ന്   ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. രോഗം ഭേദമായവരുടെ ആകെ എണ്ണം യുഎഇയില്‍ 108 ആയി. വ്യത്യസ്ത രാജ്യക്കാര്‍ക്കാണ് പുതുതായി രോഗം ബാധിച്ചതെന്നും ഇവരുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും അധികൃതര്‍ വ്യക്തമാക്കി. ഇവരില്‍ ചിലര്‍ സാമൂഹിക ഇടപെടല്‍ ഒഴിവാക്കണമെന്ന നിര്‍ദേശം പാലിക്കാത്തവരും ചിലര്‍ വിദേശങ്ങളില്‍ യാത്ര ചെയ്തവരാണെന്നും കൂട്ടിച്ചേര്‍ത്തു. എല്ലാവരും ആരോഗ്യ വിഭാഗത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക