Image

ന്യൂയോര്‍ക്കില്‍ ഒറ്റ ദിവസം കൊണ്ട് മരിച്ചത് 562 പേര്‍: മൃതദേഹങ്ങള്‍ കെട്ടിക്കിടക്കുന്നു; സംസ്‌കാര ചടങ്ങുകൾക്കും പ്രതിസന്ധി

Published on 04 April, 2020
ന്യൂയോര്‍ക്കില്‍ ഒറ്റ ദിവസം കൊണ്ട് മരിച്ചത് 562 പേര്‍: മൃതദേഹങ്ങള്‍ കെട്ടിക്കിടക്കുന്നു; സംസ്‌കാര ചടങ്ങുകൾക്കും പ്രതിസന്ധി

ന്യൂയോര്‍ക്ക്:  കൊറോണ വൈറസ് വ്യാപനത്തെ   പ്രതിരോധിക്കാനാകാതെ  പകച്ചുനില്‍ക്കുകയാണ് അമേരിക്ക. ന്യൂയോര്‍ക്കില്‍ മാത്രം ഒറ്റ ദിവസം കൊണ്ട് മരിച്ചത് 562 പേരാണ്. 


 ന്യൂയോര്‍ക്ക് സംസ്ഥാനത്ത് മാത്രം കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചവര്‍ ഏകദേശം 3,000 ആയ സാഹചര്യത്തില്‍ അമേരിക്കയിലെ മുഴുവന്‍ സംവിധാനങ്ങളും ന്യൂയോര്‍ക്കില്‍ വിന്യസിക്കേണ്ടി വരുമെന്നാണ് ഗവര്‍ണര്‍ ആന്‍ഡ്രൂ കുമോ പറയുന്നത്. 


  വെന്റിലേറ്റര്‍, കിടക്കകള്‍ എന്നിവയുടെ അഭാവം മൂലം ഇനിയും ആയിരങ്ങള്‍ മരിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


കൊറോണ പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ന്യൂയോര്‍ക്ക് നഗരത്തില്‍ മാത്രം 1,000 നഴ്‌സുമാര്‍, 150 ഡോക്ടര്‍മാര്‍, 300 റെസ്പിരേറ്ററി തെറാപ്പിസ്റ്റുകള്‍ എന്നിവരെ ആവശ്യമുണ്ട്. 


രോഗവ്യാപനത്തിന്റെ തോത് കണക്കിലെടുത്താല്‍ അടുത്ത ആഴ്ചക്കുള്ളില്‍ കുറഞ്ഞത് 3,000 വെന്റിലേറ്ററെങ്കിലും ആവശ്യമുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.


അതേസമയം മരണസംഖ്യ ഉയര്‍ന്നത് സംസ്‌കാര ചടങ്ങുകള്‍ നടത്തുന്നവരില്‍ വന്‍ പ്രതിസന്ധിയുണ്ടാക്കുന്നു. നിരവധി മൃതദേഹങ്ങള്‍ കെട്ടിക്കിടക്കുന്നുവെന്നും വിവരങ്ങളുണ്ട്. 


രോഗം ബാധിച്ച്‌ മരിച്ചവരില്‍ നിന്ന് രോഗം പകരുമെന്ന ഭയത്തിലാണ് ന്യൂയോര്‍ക്കിലെ  ഫ്യുണറല്‍ ഹോം ജീവനക്കാര്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക