Image

പത്തനംതിട്ടിയിൽ 75 പേരുടെ കൊറോണ ഫലം നെ​ഗറ്റീവ്

Published on 04 April, 2020
പത്തനംതിട്ടിയിൽ 75 പേരുടെ കൊറോണ ഫലം നെ​ഗറ്റീവ്

കൊറോണ വൈറസ് വ്യാപനത്തിനിടെ പത്തനംതിട്ടയിൽ പരിശോധനയ്ക്കയച്ച 75 പേരുടെ കൊറോണ പരിശോധനാ ഫലം നെ​ഗറ്റീവ്. ഇനി 105 പേരുടെ ഫലങ്ങള്‍ കൂടിയാണ് ജില്ലയില്‍ ലഭിക്കാനുള്ളത്.

പത്തനംതിട്ടയില്‍ നിന്നും 25 പേരായിരുന്നു നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുക്കാനായി പോയിരുന്നത്. ഇതില്‍ രണ്ടു പേരൊഴികെ ബാക്കിയെല്ലാവരും തിരികെ എത്തിയിരുന്നു. നാട്ടില്‍ തിരിച്ചെത്തിയവരില്‍ ഏഴുപേര്‍ക്കാണ് നിലവില്‍ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായി വന്നിരിക്കുന്നത്.

അതേസമയം പെരുനാട് നിരീക്ഷണത്തിലുള്ള ആളുടെ അച്ഛൻ മരിച്ചത് വാർധക്യസഹജമായ അസുഖത്തെ തുടർന്നെന്ന് പ്രാഥമിക നിഗമനം. പതിമൂന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇദ്ദേഹത്തിന്‍റെ മകന്‍ വിദേശത്ത് നിന്നെത്തിയത്. മകന്‍റെ സാംപിൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.

നിസാമുദ്ദീനില്‍ നിന്ന് എത്തിയ എല്ലാവരെയും പരിശോധിക്കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. അതേസമയം പെരുനാട് വിദേശത്ത് നിന്ന് എത്തി നിരീക്ഷണത്തില്‍ കഴിയുന്ന ആളുടെ അച്ഛന്‍ മരിച്ചത് വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നാണ് എന്നാണ് പ്രാഥമിക നിഗമനം.

പതിമൂന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇയാള്‍ വിദേശത്ത് നിന്നും എത്തിയത്. വന്ന ദിവസം മുതല്‍ വീട്ടില്‍ നിരീക്ഷണത്തിലാണ്. ഇയാളുടെ സാംപിള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക