Image

112 ഫ്രഞ്ച് പൗരന്‍മാരുമായി പ്രത്യേക വിമാനം നെടുമ്പാശേരിയില്‍ നിന്ന് പാരീസിലേക്ക്

Published on 04 April, 2020
112 ഫ്രഞ്ച് പൗരന്‍മാരുമായി പ്രത്യേക വിമാനം നെടുമ്പാശേരിയില്‍ നിന്ന് പാരീസിലേക്ക്
കൊച്ചി : ലോക് ഡൗണില്‍ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ 112 ഫ്രഞ്ച് പൗരന്‍മാരുമായി പ്രത്യേക വിമാനം നെടുമ്പാശേരിയില്‍ നിന്ന് പാരീസിലേക്ക് പുറപ്പെട്ടു. കേരളത്തിലും തമിഴ്‌നാട്ടിലുമായി കുടുങ്ങിയവരെ ഫ്രഞ്ച് എംബസിയുടെ ആവശ്യപ്രകാരം വിനോദ സഞ്ചാര വകുപ്പ് 24  മണിക്കൂറിനുള്ളിലാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി യാത്രയാക്കിയത്

കേരള സര്‍ക്കാരിനും ,വിനോദ സഞ്ചാര വകുപ്പിനും വീണ്ടും വീണ്ടും നന്ദി പറയുന്നതായി പോണ്ടിച്ചേരിയിലെ ഫ്രഞ്ച് കോണ്‍സുലേറ്റ് ജനറല്‍ കാതറിന്‍ പ്രതികരിച്ചു.സംസ്ഥാനത്ത് വിവിധ ജില്ലകളിലായി പെട്ടു പോയിരുന്നവരാണിവരെല്ലാം.ടൂറിസ്റ്റ് വിസയില്‍ മാര്‍ച്ച് 11 ന് മുന്‍പ് സംസ്ഥാനത്തെത്തിയവരില്‍ 3 വയസുകാരന്‍ മുതല്‍ 85 വയസുള്ളവര്‍ വരെയുണ്ട്.വിനോദ സഞ്ചാരികളും, ആയുര്‍വേദ ചികിത്സക്കെത്തിയവരുമാണ് എല്ലാവരും

ഫ്രഞ്ച് എംബസിയില്‍ നിന്നും വിദേശകാര്യ വകുപ്പില്‍ നിന്നും ആവശ്യമെത്തിയതോടെ പോലീസ് സഹായത്തോടെ വിനോദ സഞ്ചാര വകുപ്പ് കൊച്ചിയിലെത്തിച്ചു.ആരോഗ്യ വകുപ്പ്
മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കി നെടുമ്പാശേരിയിലെത്തിക്കുകയായിരുന്നു.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക