Image

പാത്രം മുട്ടിച്ച്‌ കൊറോണയെ തുരത്താമെന്ന് ആദ്യം, ഇപ്പോള്‍ പറയുന്നു മച്ചിന്റെ മുകളില്‍ ലൈറ്റടിക്കാന്‍; മോഡിയുടെ തലയ്ക്ക് വല്ല അസുഖവുമുണ്ടോയെന്ന് കെ സുധാകരന്‍

Published on 04 April, 2020
പാത്രം മുട്ടിച്ച്‌ കൊറോണയെ തുരത്താമെന്ന് ആദ്യം, ഇപ്പോള്‍  പറയുന്നു മച്ചിന്റെ മുകളില്‍ ലൈറ്റടിക്കാന്‍; മോഡിയുടെ തലയ്ക്ക് വല്ല അസുഖവുമുണ്ടോയെന്ന് കെ സുധാകരന്‍

കണ്ണൂര്‍: ഞായറാഴ്ച രാത്രി 9 മണിക്ക് വൈദ്യുതി ലൈറ്റുകള്‍ കെടുത്തി പകരം വിളക്ക് തെളിയിച്ച്‌ കൊറോണയെന്ന അന്ധകാരത്തെ ഒഴിവാക്കാമെന്ന പ്രധനമന്ത്രിയുടെ പരാമര്‍ശത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച്‌ കണ്ണൂര്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ കെ സുധാകരന്‍.


പാത്രം മുട്ടി കൊറോണയെ തുരത്താമെന്ന് ആദ്യം പറഞ്ഞ മോഡി പിന്നെ മച്ചിന്റെ മുകളില്‍ ലൈറ്റടിക്കാനാണ് ഇപ്പോള്‍ പറയുന്നതെന്നും പ്രധാനമന്ത്രിയുടെ തലയ്ക്ക് വല്ല അസുഖവുമുണ്ടോയെന്നും സുധാകരന്‍ തുറന്നടിച്ച്‌ ചോദിച്ചു. 


ബുദ്ധിമാന്ദ്യമുള്ള ഒരു നേതൃത്വത്തിന് കീഴില്‍ കൊറോണ വൈറസ് ബാധയെ അതിജീവിക്കാനാവില്ലെന്നും കെ സുധാകരന്‍ പറയുന്നു. 


സംഭവത്തില്‍ മുഖ്യമന്ത്രിക്ക് നേരെയും വിമര്‍ശനം തൊടുക്കുന്നുണ്ട്.

ടോര്‍ച്ച്‌ അടിക്കണമെന്ന പറഞ്ഞ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി സ്വാഗതം ചെയ്യുകയാണ്. മോഡിയെ പിണറായി ഗുരുസ്ഥാനത്താണ് കാണുന്നത്. കമ്മ്യൂണിസ്റ്റ് രീതിയല്ല പിണറായി വിജയന് ഇന്നുള്ളത്. 


സാലറി ചലഞ്ചിനോട് വിമുഖത കാണിക്കുന്നവരെ ധനമന്ത്രി തോമസ് ഐസക് ഭീഷണിപ്പെടുത്തുകയാണെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം ചെലവഴിക്കുന്നതില്‍ സുതാര്യതയില്ലെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക