Image

ഏപ്രില്‍ 15 മുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് റിപ്പോര്‍ട്ട്

Published on 04 April, 2020
ഏപ്രില്‍ 15 മുതല്‍  ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് റിപ്പോര്‍ട്ട്
കോഴിക്കോട്:കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് മുന്‍കരുതലിന്റെ ഭാഗമായി തുടങ്ങിയ ലോക് ഡൗണിന്റെ ഭാഗമായി നിര്‍ത്തിവെച്ചിരുന്ന ട്രെയിന്‍ സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നു. 

ഏപ്രില്‍ 15 മുതല്‍ പുനരാരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഏപ്രില്‍ 14 വരെയാണ് ട്രെയിന്‍ സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചിരുന്നത്.

21 ദിവസത്തെ ലോക്ക്ഡൗണിന് ശേഷം ഏപ്രില്‍ 15 മുതല്‍ സര്‍വീസ് പുനരാരംഭിക്കാന്‍ തയ്യാറെടുപ്പുകള്‍ തുടങ്ങിയതായി റെയില്‍വെ വൃത്തങ്ങളെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക