ഷിക്കാഗോ: ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമുള്ള പോസ്റ്റല്‍ ഓഫീസുകളില്‍
ജോലിചെയ്യുന്ന മലയാളി ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി പോസ്റ്റല്‍
പിക്നിക്ക് ഓഗസ്റ്റ് 13-ന് ശനിയാഴ്ച രാവിലെ 11 മുതല്‍ വൈകിട്ട് 8 മണി വരെ
ആര്‍ലിംഗ്ടണ്‍ ഹൈറ്റ്സ് ഫ്രോണ്ടിയര്‍ പാര്‍ക്കില്‍ വെച്ച് (1933 N. Kennicot)
നടത്തപ്പെടുന്നതാണ്.
പിക്നിക്കിനോടനുബന്ധിച്ച് വിവിധ പ്രായക്കാര്‍ക്കായി
കായിക മത്സരങ്ങളും, ഭക്ഷണവും, പൊതുയോഗവും, സമ്മാനദാനവും ക്രമീകരിച്ചിട്ടുണ്ട്.
ഇത് ഒരു അറിയിപ്പായി സ്വീകരിച്ച് എല്ലാ പോസ്റ്റല്‍ ജീവനക്കാരും കുടുംബസമേതം
പിക്നിക്കില്‍ പങ്കെടുക്കണമെന്ന് പിക്നിക്ക് കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.
ഈവര്‍ഷത്തെ പിക്നിക്കിന് ആഷ്ലി ജോര്‍ജ്, വില്‍സണ്‍ വടക്കുംചേരി, സിബി
ചൂട്ടുവേലില്‍, മത്യാസ് പുല്ലാപ്പള്ളി, ജോര്‍ജ്, സണ്ണി ജോണ്‍, സജി പുതൃക്കയില്‍,
ജോര്‍ജ് ചാക്കോ എന്നിവര്‍ നേതൃത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ആഷ്ലി
ജോര്‍ജ്, മത്യാസ് പുല്ലാപ്പള്ളി (847 644 6305) എന്നിവരുമായി ബന്ധപ്പെടുക. ആഷ്ലി
ജോര്‍ജ് അറിയിച്ചതാണിത്.