Image

രാജ്യത്തിനു പുറത്തുള്ള സാധുവായ വീസ ഉടമകളുടെ പ്രവേശനം നീട്ടി യുഎഇ

Published on 03 April, 2020
രാജ്യത്തിനു പുറത്തുള്ള സാധുവായ വീസ ഉടമകളുടെ പ്രവേശനം നീട്ടി യുഎഇ

ദുബായ്: രാജ്യത്തിനു പുറത്തുള്ള സാധുവായ വീസ ഉടമകളുടെ പ്രവേശനം യുഎഇ നീട്ടി. വ്യാഴാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്കാണ് പ്രവേശനം നീട്ടി നല്‍കിയിരിക്കുന്നത്. കോവിഡ്-19ന്റ പശ്ചാത്തലത്തിലാണ് തീരുമാനം.

മലയാളികളടക്കം ആയിരക്കണക്കിനു പേര്‍ക്കു ആശ്വാസമേകുന്ന തീരുമാനമാണിത്. താമസ വീസയിലുള്ളവരുടെ കാലാവധി കഴിഞ്ഞിട്ടുണ്ടെങ്കിലും വീസ റദ്ദാക്കില്ല. സാധുവായ താമസ വീസയിലുള്ളവര്‍ പുതിയ സേവനത്തിനായി രജിസ്റ്റര്‍ ചെയ്യണമെന്ന് വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം അഭ്യര്‍ഥിച്ചിട്ടുണ്ട്.

മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ 'ത്വജുദി ഫോര്‍ റസിഡന്റ്' എന്ന ലിങ്കിലൂടെ പുതിയ സേവനത്തിനായി രജിസ്റ്റര്‍ ചെ?യ്യാ?നാ?കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക