Image

പൊതുമാപ്പ് : അപേക്ഷകരുടെ തിരക്ക് വര്‍ധിക്കുന്നു

Published on 03 April, 2020
പൊതുമാപ്പ് : അപേക്ഷകരുടെ തിരക്ക് വര്‍ധിക്കുന്നു

കുവൈത്ത് സിറ്റി: കുവൈത്തില്‍ പൊതുമാപ്പിന് അപേക്ഷിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ കേന്ദ്രത്തില്‍ തിരക്കേറുന്നതായി അധികൃതര്‍ വ്യക്തമാക്കി.

ഏപ്രില്‍ ഒന്ന് മുതല്‍ അഞ്ച് വരെ നിയമലംഘകാരായ ഫിലിപ്പൈന്‍സ് സ്വദേശികള്‍ക്കാണ് സമയം അനുവദിച്ചിരിക്കുന്നത്. പിഴയോ യാത്രാ ചിലവുകളോ നല്‍കാതെ റെസിഡന്‍സി നിയമലംഘകരെ രാജ്യം വിടാന്‍ അനുവദിക്കാനുള്ള തീരുമാനം കഴിഞ്ഞ ദിവസമാണ് ആഭ്യന്തര മന്തി പര്‍ഖ്യാപിച്ചത്.

രാജ്യത്തെ ഭാഗിക പൊതുമാപ്പ് അപേക്ഷിക്കുന്നവര്‍ക്ക് ഫല്‍വാനിയയിലെ ബ്ലോക്ക് 1 ല്‍ സ്ഥിതിചെയ്യുന്ന സല്‍മ ബിന്‍ ഹംസ സ്‌കൂള്‍ ഫോര്‍ ഗേള്‍സ്, ആണ്‍കുട്ടികള്‍ക്കുള്ള മുത്താന പ്രൈമറി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് റിപ്പോര്‍ട്ട് ചെയേണ്ടത്. ലഭ്യമായ രേഖകളുടെ പ്രോസസിംഗ് രാവിലെ 9 മുതല്‍ ഉച്ചക്ക് 2 വരെ. പൊതുമാപ്പിന് വരുന്നവര്‍ നിലവിലുള്ള പാസ്‌പ്പോര്‍ട്ടോ അല്ലെങ്കില്‍ കാലഹരണപ്പെട്ടതോ അതുമില്ലെങ്കില്‍ പകര്‍പ്പ് കൊണ്ടുവരാന്‍ അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. പാസ്‌പോര്‍ട്ട് കൈവശമില്ലാത്തവര്‍ നീല പശ്ചാത്തലമുള്ള 4 ഫോട്ടോകള്‍ കൊണ്ടുവരണം. തുടര്‍ന്ന് പരിശോധനകള്‍ പൂര്‍ത്തിയാക്കി ഫ്‌ളൈറ്റുകള്‍ ഷെഡ്യൂള്‍ ചെയ്ത അടിസ്ഥാനത്തില്‍ ഷെല്‍ട്ടറുകളിലേക്ക് മാറ്റുകയാണ് ഇപ്പോള്‍ ചെയ്തുവരുന്നതെന്ന് അധികാരികള്‍ അറിയിച്ചു. നിലവില്‍ റെസിഡന്‍സ് കേസുകളുള്ള എല്ലാ ഫിലിപ്പിനോകളോടും പൊതുമാപ്പ് ഉപയോഗിക്കുവാനും അവസരം പാഴാക്കാതിരിക്കാനും ഫിലിപ്പൈന്‍ എംബസി അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക