Image

മുംബൈ വിമാനത്താവളത്തിലെ 11 സിഐഎസ്എഫ് ജവാന്മാര്‍ക്ക് കോവിഡ് 19

Published on 03 April, 2020
മുംബൈ വിമാനത്താവളത്തിലെ 11 സിഐഎസ്എഫ് ജവാന്മാര്‍ക്ക് കോവിഡ് 19

മുംബൈ: മുംബൈ വിമാനത്താവളത്തില്‍ ജോലിയിലുണ്ടായിരുന്ന സി ഐ എസ് എഫ് ജവാന്മാരില്‍ 11 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് 42 ജവാന്മാരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്  ഒരു ജവാന്റെ ആദ്യ പരിശോധനാഫലം പോസിറ്റീവായിരുന്നെങ്കിലും രണ്ടാമത്തെ  പരിശോധനാഫലം നെഗറ്റീവായിരുന്നു. 

അദ്ദേഹത്തിന്റെ സാമ്പിളുകള്‍ മൂന്നാംഘട്ട പരിശോധനക്കായി അയച്ചിരിക്കുകയാണ്. നിലവില്‍ അദ്ദേഹം ഐസൊലേഷന്‍ വാര്‍ഡിലാണ് കഴിയുന്നതെന്നും സിഐഎസ്എഫ് അറിയിച്ചു. മഹാരാഷ്ട്രയില്‍ വെള്ളിയാഴ്ച 423 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതില്‍ മുംബൈയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് 253 കേസുകളാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക