Image

ലോക്ക് ഡൗണ്‍ സമയം നൃത്തച്ചുവടുകളുമായി മഞ്ജു വാര്യര്‍

Published on 03 April, 2020
ലോക്ക് ഡൗണ്‍ സമയം നൃത്തച്ചുവടുകളുമായി മഞ്ജു വാര്യര്‍

കൊറോണ കാലത്ത്  21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ വീട്ടില്‍ തന്നെയാണ് സിനിമാ താരങ്ങള്‍അധികപേരും. അപ്രതീക്ഷിതമായി കിട്ടിയ ഒഴിവുവേളകള്‍ ആസ്വദിക്കുകയാണ് എല്ലാവരും. ഒപ്പം ഈ സമയത്ത് ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് സഹായ ഹസ്തവുമായി എത്തുന്നുമുണ്ട് താരങ്ങള്‍.


നടി മഞ്ജു വാര്യര്‍ അടക്കമുളളവര്‍ നേരത്തെ സഹായവുമായി എത്തിയിരുന്നു. മറ്റു താരങ്ങളെ പോലെ മഞ്ജുവും ലോക്ക് ഡൗണ്‍ സമയത്ത് സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. കൊറോണ ബോധവല്‍ക്കരണവുമായി നടിയും രംഗത്തെത്തുന്നുണ്ട്. 


ഏറെക്കാലത്തിന് ശേഷം ഇത്തവണ ഒരു ഡാന്‍സ് വീഡിയോ ആണ് മഞ്ജു പങ്കുവെച്ചിരിക്കുന്നത്. സിനിമകള്‍ക്കൊപ്പം നൃത്തവും ഒരേപോലെ കൊണ്ടു പോവുന്ന താരമാണ് മഞ്ജു വാര്യര്‍. 


വര്‍ഷങ്ങള്‍ക്ക് മുന്‍പ് കലോത്സവ വേദികളില്‍ തിളങ്ങിയ ശേഷമാണ് നടി സിനിമയിലേക്ക് എത്തിയത്. വര്‍ഷങ്ങള്‍ക്ക് ശേഷവും നൃത്തത്തിലുളള തന്റെ കഴിവ് കൈവിടാതെ കൊണ്ടുനടക്കുകയാണ് മഞ്ജു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക