Image

നഴ്‌സിനെ ആശുപത്രിയിലാക്കാന്‍ പോയ പിതാവിനെ പോലീസ് അടിച്ച സംഭവം; പ്രതിക്ഷേധം വ്യാപകം

Published on 03 April, 2020
നഴ്‌സിനെ ആശുപത്രിയിലാക്കാന്‍ പോയ പിതാവിനെ പോലീസ് അടിച്ച സംഭവം; പ്രതിക്ഷേധം വ്യാപകം
തിരുവനന്തപുരം: ലോക് ഡൗണ്‍ പരിശോധനയുടെ പേരില്‍ കുടപ്പനക്കുന്ന് സ്വദേശിക്കു നേരെ പൊലീസിന്റെ ലാത്തി പ്രയോഗം. കാലിനു പരുക്കേറ്റ ഇദ്ദേഹം വീട്ടില്‍ ചികിത്സയില്‍. സ്വകാര്യ ആശുപത്രിയില്‍ ജോലി നോക്കുന്ന മകളുമായി ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ പുലയനാര്‍കോട്ടയ്ക്കു സമീപം ഇന്നലെ വൈകിട്ടാണ് സംഭവം. വാഹനങ്ങള്‍ നിരത്തിലിറക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിനുള്ള പൊലീസ് പരിശോധനയ്ക്കിടെയാണ് പൊലീസിന്റെ ക്രൂരത.

വാഹന സൗകര്യമില്ലാത്തതിനാല്‍ മകളെ ആനയറയിലെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടു പോകുന്നതും തിരികെ വിളിക്കുന്നതും ഇദ്ദേഹമാണ്. ഡ്യൂട്ടി സമയം കഴിഞ്ഞ മകളെയും കൂട്ടി തിരികെ വരുന്നതിനിടെ വളവില്‍ പൊലീസ് കൈ കാണിച്ചു. വാഹനം നിര്‍ത്തുന്നതിനിടെയാണ് പൊലീസുകാരന്‍ ലാത്തി വച്ച് ഇദ്ദേഹത്തിന്റെ കാലില്‍ ആഞ്ഞ് അടിച്ചത്. കണ്ടു നിന്ന എസ്‌ഐ ഉടന്‍ പ്രശ്‌നത്തില്‍ ഇടപെട്ടു. വീട്ടിലെത്തിയപ്പോഴേക്ക് കാല്‍ നീരു വന്നു വീര്‍ത്ത നിലയിലായി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക