Image

ലോക്ക്ഡൗണ്‍: ഗാര്‍ഹിക പീഡനപരാതികള്‍ കൂടിയെന്ന് ദേശീയ വനിതാ കമ്മീഷന്‍

Published on 03 April, 2020
ലോക്ക്ഡൗണ്‍: ഗാര്‍ഹിക പീഡനപരാതികള്‍ കൂടിയെന്ന് ദേശീയ വനിതാ കമ്മീഷന്‍

ന്യൂഡല്‍ഹി: രാജ്യമാകെ അടച്ച്‌​ പൗരന്‍മാരെല്ലാം വീട്ടിലിരിക്കാന്‍ തുടങ്ങിയതോടെ ഗാര്‍ഹിക പീഡനപരാതികള്‍ കൂടിയെന്ന് ദേശീയ വനിതാ കമീഷന്‍. ലോക്​ഡൗണി​​െന്‍റ ആദ്യവാരത്തെ കണക്കാണ്​ വനിതാ കമീഷന്‍ പുറത്തുവിട്ടത്​. 


മാര്‍ച്ച്‌ 23 മുതല്‍ 31 വരെ ഓണ്‍ലൈനായി മാത്രം 257 പരാതികളാണ് ലഭിച്ചതെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ പറഞ്ഞു.

മാര്‍ച്ച്‌ ആദ്യ വാരത്തില്‍ 116 പരാതികളാണ്​ ലഭിച്ചത്​. 


ഇരട്ടിയിലധികം വര്‍ധനയാണ്​ ലോക്​ഡൗണ്‍ തുടങ്ങിയ ശേഷം ഉണ്ടായത്​. ഇ-മെയില്‍ വഴിയാണ് കൂടുതല്‍ പരാതികളും ലഭിച്ചത്.

ഉത്തര്‍പ്രദേശില്‍ നിന്നാണ് കൂടുതല്‍ പരാതി ലഭിച്ചത്. 90 പരാതികളാണ് ഉത്തര്‍പ്രദേശില്‍ നിന്നുള്ളത്. കേരളത്തില്‍ നിന്ന് ഒരു പരാതിയാണ് ലഭിച്ചതെന്ന് ദേശീയ വനിതാ കമ്മീഷന്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക