Image

അ​മേ​രി​ക്ക​യി​ല്‍ തൊ​ഴി​ലി​ല്ലാ​യ്മ വേ​ത​ന​ത്തി​ന് 60 ല​ക്ഷം പു​തി​യ അ​പേ​ക്ഷ​ക​ര്‍

Published on 03 April, 2020
അ​മേ​രി​ക്ക​യി​ല്‍ തൊ​ഴി​ലി​ല്ലാ​യ്മ വേ​ത​ന​ത്തി​ന് 60 ല​ക്ഷം പു​തി​യ അ​പേ​ക്ഷ​ക​ര്‍
ന്യൂ​യോ​ര്‍​ക്ക്: കൊ​റോ​ണ വ്യാ​പ​നത്തിനു പിന്നാലെ  ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സ​ന്പ​ദ്‌​വ്യ​വ​സ്ഥ എ​ന്ന​റി​യ​പ്പെ​ടു​ന്ന അ​മേ​രി​ക്ക​യി​ല്‍ തൊ​ഴി​ലി​ല്ലാ​യ്മ​യും സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യും ​രൂ​ക്ഷ​മാ​കു​ന്നു.

തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്ക് 15 ശ​ത​മാ​ന​ത്തി​ലേ​യ്ക്ക് എ​ത്തു​മെ​ന്ന പ്ര​വ​ച​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ തൊ​ഴി​ലി​ല്ലാ​യ്മ വേ​ത​ന​ത്തി​ന് അ​പേ​ക്ഷി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ക​യാ​ണ്. വൈ​റ​സ് ബാ​ധ​യെ തു​ട​ര്‍​ന്ന് പു​തു​താ​യി 60 ല​ക്ഷം പേ​രാ​ണ് വേ​ത​ന​ത്തി​ന് അ​പേ​ക്ഷ ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ല്‍ 10 ദ​ശ​ല​ക്ഷം ആ​ളു​ക​ള്‍​ക്ക് തൊ​ഴി​ല്‍ ന​ഷ്ട​പ്പെ​ട്ടു. അ​മേ​രി​ക്ക​ന്‍ ക​ന്പ​നി​ക​ള്‍ ഭൂ​രി​ഭാ​ഗ​വും തൊ​ഴി​ലാ​ളി​ക​ളെ ഒ​ഴി​വാ​ക്കി​ക്ക​ഴി​ഞ്ഞു. 80 ശ​ത​മാ​നം അ​മേ​രി​ക്ക​ക്കാ​രും ഇ​പ്പോ​ള്‍ ഏ​തെ​ങ്കി​ലും രീ​തി​യി​ലു​ള്ള ലോ​ക്ക്ഡൗ​ണി​ലാ​ണ്.

ഇ​തി​നി​ടെ അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 2,45,380 ആ​യി. മ​ര​ണ​സം​ഖ്യ 6,095 ആ​യി വ​ര്‍​ധി​ക്കു​ക​യും ചെ​യ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക