Image

പ്രചോദന ചിന്തകളുടെ ഡൂഡിൽ ചിത്രങ്ങൾ വരച്ച് അനു

Published on 03 April, 2020
പ്രചോദന ചിന്തകളുടെ ഡൂഡിൽ ചിത്രങ്ങൾ വരച്ച് അനു



കൊറോണക്കാലത്തെ അനുവിന്റെ അതിജീവനത്തിന്റെ കഥയാണിത്. കോവിഡ് കാലത്ത് വീട്ടിൽ ഇരുന്നപ്പോൾ ആർക്കിടെക്റ്റ് അനു എബി സൂസന്റെ കണ്ണുകൾ വീടിന്റെ മതിലുകളിൽ പതിഞ്ഞു. വെളുത്ത ചുമരുകളിൽ പിന്നീട് പിറന്നത് പ്രചോദനചിന്തകളുമായി ഡൂഡിൽ ചിത്രങ്ങൾ. രണ്ടു ദിവസം കൊണ്ടു തിരുവഞ്ചൂർ കോട്ടമുറി പാലാത്ര വീടിന്റെ മതിലിന്റെ അവശം ചിത്രങ്ങളുടേതായി. ചിത്രം കണ്ടു കുടുംബാംഗങ്ങളുൾപ്പടെ പലരും പ്രോത്സാഹനം പകർന്നതോടെ പുറംചുമരുകളിലേക്കും വരകൾ നീളും. ഏറ്റുമാനൂർ ഗ്രീൻ ആഷ് വില്ലയിലെ ആർക്കിടെക്ട് ആണ്, എബി പാലാത്രയുടെയും സൂസൻ പാലാത്രയുടെയും ഇളയ മകളായ അനു. മോട്ടിവേഷൻ ആർട്ട് എന്ന നിലയിലാണു ചിത്രങ്ങൾ വരയ്ക്കാൻ പ്രേരണ ഉണ്ടായതെന്ന് അനു പറയുന്നു. 
       ചിത്രരചനയും കാർട്ടൂണും കൂടാതെ കവിതകളും കഥകളും എഴുതുകയും നന്നായി പാട്ടുപാടുകയും ചെയ്യാറുണ്ട് അനു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക