Image

കേരളത്തില്‍ ചെങ്കൊടി ഉയര്‍ന്നിട്ട് 75 വര്‍ഷം

Published on 22 May, 2012
കേരളത്തില്‍ ചെങ്കൊടി ഉയര്‍ന്നിട്ട് 75 വര്‍ഷം
കോട്ടയം: കേരളത്തിന്റെ ആകാശത്ത് അരിവാള്‍ ചുറ്റിക മുദ്രണം ചെയ്ത ചെങ്കൊടി ആദ്യമായി ഉയര്‍ന്നിട്ട് ഇന്നേക്ക് 75 വര്‍ഷം. സംസ്ഥാനത്തെ ആദ്യ തൊഴിലാളി സംഘടനയായ തിരുവിതാംകൂര്‍ ലേബര്‍ അസോസിയേഷന്റെ പതിനഞ്ചാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് 1937 മേയ് 22ന് ആലപ്പുഴയിലെ വാണീവിലാസം ഹാളിലായിരുന്നു (പില്‍ക്കാലത്തെ രാധ തിയറ്റര്‍) ആദ്യമായി ചെങ്കൊടി ഉയര്‍ന്നത്.

ലേബര്‍ അസോസിയേഷന്‍ പ്രസിഡന്റും സെക്രട്ടറിയുമായി ഏറെക്കാലം പ്രവര്‍ത്തിച്ച വി.കെ. വേലായുധന്‍ ആണ് അന്നു പതാക ഉയര്‍ത്തിയത്. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയും തിരുവിതാംകൂര്‍ നിവര്‍ത്തനപ്രക്ഷോഭണം സംഘടിപ്പിച്ച സംയുക്ത രാഷ്ട്രീയസഭയുടെ നേതാവുമായിരുന്ന വേലായുധന്‍ 1937ല്‍ നിയമസഭാ ഉപനേതാവായിരുന്നു.

ലേബര്‍ യൂണിയന്റെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും നേതാവായ ആലപ്പുഴയിലെ സൈമണ്‍ ആശാനാണ്, അരിവാള്‍ ചുറ്റികയെപ്പറ്റി വായിച്ചുള്ള അറിവിന്റെ അടിസ്ഥാനത്തില്‍ ചിഹ്‌നം ഇങ്ങനെ രൂപകല്‍പന ചെയ്തത്. ഇരുപതാം നൂറ്റാണ്ടിന്റെ പകുതി വരെ തിരുവിതാംകൂറിലെ ഏറ്റവും വലിയ വ്യവസായ, വാണിജ്യ പട്ടണമായിരുന്ന ആലപ്പുഴയിലാണു കേരളത്തിലെ ആദ്യ ഫാക്ടറിയും തൊഴിലാളി യൂണിയനും പിറന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക