Image

കൊറോണ വ്യാപനം കാട്ടുതീ പോലെ പടർന്ന് ഒരു മില്യൺ കഴിഞ്ഞു: മരണസംഖ്യ 52,611 (ഫ്രാൻസിസ് തടത്തിൽ)

Published on 02 April, 2020
കൊറോണ വ്യാപനം കാട്ടുതീ പോലെ പടർന്ന്  ഒരു മില്യൺ കഴിഞ്ഞു: മരണസംഖ്യ 52,611 (ഫ്രാൻസിസ് തടത്തിൽ)
ന്യൂജേഴ്‌സി: അങ്ങനെ കാര്യങ്ങൾ കൈ വിട്ടപോലെയായി. എല്ലാ കണക്കുകൂട്ടലുകളും ധാരണകളും തെറ്റിച്ചുകൊണ്ട്  കോവിഡ് 19 വൈറസ് എന്ന മഹാമാരിയുടെ വ്യാപനം അണയ്ക്കാൻ പറ്റാതെ വിധം ആളിപ്പടരുന്ന കാട്ടുതീപോലെയായി. തീ കത്തിപ്പടരുന്നത് മനുഷ്യജീവിതങ്ങളിക്കാനെന്ന് മാത്രം.ഈറിപ്പോർട്ട് തയാറാകും വരെ ലോകത്ത് ഇതുവരെ  52,611 പേർ മരിക്കുകയും ഒരു മില്ല്യണിൽ പരം ആളുകൾക്ക് രോഗബാധയുണ്ടാവുകയും ചെയ്‌തിട്ടുണ്ട്‌. 1,007,793 പേർക്കാണ് ലോകത്തു രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 235,757 പേരും അമേരിക്കക്കാരാണ്. അതായതു ലോകത്തു രോഗബാധ സ്ഥിരീകരിച്ചതിൽ 25 ശതമാനവും അമേരിക്കയിലാണ്.

  ഇന്നലെ മാത്രം അമേരിക്കയിൽ മരിച്ചത് 1049 പേരാണ്. ഇത്രയും പേര് അമേരിക്കയിൽ മരിക്കുന്നത് ആദ്യമാണ്. ന്യൂയോർക്കിൽ മാത്രം ഇന്നലെ ഒറ്റ ദിവസം കൊണ്ട് മരിച്ചത് 505 പേരാണ്. രാജ്യത്തു മരിച്ചവരിൽ ഏതാണ്ട് പകുതിയോളം പേർ ന്യൂയോർക്കിലാണ് മരിച്ചത്. അമേരിക്കയിൽ ഇതുവരെ 5,632 പേര് മരിച്ചു. ഇന്ന് മാത്രം ഇതിനകം 712  പേര് മരിച്ചു. ഇന്ന് മരണ സംഖ്യ വീണ്ടും വർധിക്കുവാനാണ് ഏറെ സാധ്യത. ഇറ്റലിയിലാണ് ഇപ്പോഴും ഏറ്റവും കൂടുതൽ മരണപ്പെട്ടത്. 13,918 പേര്. രണ്ടാം സ്ഥാനത്തുള്ള സ്പെയിനിൽ 10,108 പേര് മരിച്ചു. അമേരിക്കയാണ് മൂന്നാം സ്ഥാനത്ത്. ഫ്രാൻ‌സിൽ 4,507 പേരും മരിച്ചു. ബ്രിട്ടനിലും മരണനിരക്ക് ഏറി വരികയാണ്. ഇന്ത്യയിൽ 2,342 പേർക്ക് രോഗം ബാധിച്ചെങ്കിലും മരണ നിരക്ക് ഏറെ കുറവാണ്. ഇതുവരെ 68 പേര് മാത്രമാണ് മരിച്ചത്.ലോൿത് ഇന്നലെ മാത്രം 4,890 പേര് മരിച്ചപ്പോൾ ഇന്ന് ഇതുവരെ 4,368 പേര് മരിച്ചു.

ലോകത്തു ഇതുവരെ 210,590 പേർ രോഗവിമുക്തരായിട്ടുമുണ്ട്. നിലവിൽ 744,592  ആക്റ്റീവ് കേസുകളാണുള്ളത്. ഇതിൽ 5 ശതമാനം പേരുടെ നില അതീവ ഗുരുതരമാണ്. ബാക്കി 95 ശതമാനം പേർക്കും നിലവിൽ സാരമായ പ്രശ്‌നങ്ങളില്ല. പക്ഷെ കൊറോണ വൈറസിന്റെ നടത്തുന്നത് പതിയിരുന്നുള്ള ആക്രമണമായതിനാൽ  ഇതിൽ എത്ര പേരുടെ നില എപ്പോൾ വേണമെങ്കിലും വഷളാകാം. 37,710 പേരുടെ നിലയാണ് ഗുരുതരമായി തുടരുന്നത്, ഇന്നലെ മാത്രം ലോകത്ത് 76,872 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ ഇന്ന് ഈ റിപ്പോർട്ട് തയാറാക്കും വി വരെ 72,572  പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്‌. 

അമേരിക്കയിൽ ഇതുവരെ 222,925  ആക്റ്റീവ് കേസുകൾ ഉണ്ട്. അതിൽ 5,482 പേരുടെ നില അതീവ ഗുരുതരമാണ്. ഏറ്റവും കൂടുതൽ മരണം രേഖപ്പെടുത്തിയ ഇറ്റലിയിലെ 83, 049 ആക്റ്റീവ് കേസുകളിൽ 4,350 പേരുടെ നില ഗുരുതരമാണ്. സ്പെയിനിലും ഫ്രാൻസിലുമാണ് ഏറ്റവും പേര് ഗുരുതരാവസ്ഥയിൽ ഉള്ളത്. സ്പെയിനിൽ 6,092  ഫ്രാൻ‌സിൽ 6,342 പേരുമാണ് ഗുരുതരാവസ്ഥയിൽ ഉള്ളത്. ഇറ്റലിയിൽ 83,049, സ്പെയിനിൽ 73,560  എന്നിങ്ങനെയാണ് ആക്റ്റീവ് കേസുകൾ ഉള്ളത്. എല്ലാ രാജ്യങ്ങളിലും പുതിയ കേസുകൾ ഓരോ ദിവസവും ഏറി വരികയാണ്. അതെ സമയം മുൻപ് കാര്യമായ കേസുകൾ റിപ്പോർട്ട് ചെയ്യാതിരുന്ന രാജ്യങ്ങളിൽ ചിലതിൽ പുതിയ കേസുകൾ പതിന്മടങ്ങ് വർധിക്കുന്നുണ്ട്. യു.കെ.യിൽ മാത്രം ഇന്നലെ 4,328 പുതിയ കേസുകൾ റിപ്പോട്ട് ചെയ്തിരുന്നപ്പോൾ ഇന്ന്  ഈ സമയം വരെ 4,232 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്‌. ഇന്നലെ 608 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്ന ഇന്ത്യയിൽ ഇന്ന് ഇതുവരെ 538 പുതിയ കേസുകൾ റിപ്പോട്ട് ചെയ്‌തുകഴിഞ്ഞു.

അമേരിക്കയിൽ ഏറ്റവും മരണ നിരക്കുള്ള സംസ്ഥാനം ന്യൂയോർക്കാണ്.അവിടെ ഇതുവരെ 2,378 പേര് മരിച്ചു.ഇന്നലെ മാത്രം  ഇവിടെ മൊത്തം 92,381 പേർക്ക് കൊറോണ രോഗം സ്ഥിരീകരിച്ചു.ഇതിൽ 8,480 കേസുകൾ പുതിയവയാണ്.ഇന്നലെ ഇവിടെ 7,918 പുതിയ കേസുകൾ മാത്രമായിരുന്നു.ഇന്ന് ഇനിയും ഉയർന്നേക്കാം. ഇന്നലെ മാത്രം 505 പേർ മരിച്ചപ്പോൾ ഇന്ന് ഇത് വരെ 154 പേര് മരിച്ചു. മരണ സംഖ്യയിൽ ഈ റിപ്പോർട്ട് തയാറാക്കും വരെ ന്യൂജേഴ്‌സിയിലെ മരണ സംഖ്യ ന്യൂയോർക്കിനെ മറികടന്ന് 182 ആയി ഇതോടെ ഇവിടെ മൊത്തം മരിച്ചവരുടെ എണ്ണം 537 ആയി.കേവലം 82 പേരാണ് ഇന്നലെ ന്യൂജേഴ്‌സിയിൽ മരിച്ചത്.ഇന്നത് ഇപ്പോള തന്നെ ഇരട്ടിയിലധികമായി. ന്യൂ ജേഴ്‌സിയിൽ ഇന്നലെ 3,559 പുതിയ കേസുകൾ റിപ്പോർട് ചെയ്തപ്പോൾ ഇന്നത് ഈ റിപ്പോർട്ട് തയാറാക്കും വരെ 3,335 ആയി.

ലൂസിയാനയിലാണ് ഇപ്പോൾ കൂടുതൽ കേസുകളും മരണങ്ങളും റിപ്പോർട്ടു ചെയ്യുന്ന മറ്റൊരു സ്റ്റേറ്റ്. എ വിഡി ഇന്ന് 2,726 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുകയും 37 പേർ മരിക്കുകയും ചെയ്തു. ഇന്നലെ ആകെ പുതുതായി 1,187 പുതിയ കേസുകളയായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്, അവിടെ മൊത്തം  കേസുകളുടെ എണ്ണം 6,424 ൽ നിന്ന് 9,110 ആയി ഉയർന്നു.മൊത്തം കേസുകളുടെ എണ്ണത്തിലും മരണ നിരക്കിലും മിഷിഗൺ ആണ് ലൂസിയാനിയെക്കാൾ മുന്നിൽ. മിഷിഗണിൽ 9,333 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ 337 പേര് മരിക്കുകയും ചെയ്‌തു.

രാജ്യത്തെ 50 സ്റ്റേറ്റുകളിൽ 49 സ്റ്റേറ്റുകളിലും കൊറോണ വിറൗസ് മരണം സംഭവിച്ചിട്ടുണ്ട്, വൈയൊമിങ്ങിൽ മാത്രമാണ് ഇതുവരെ മരണം റിപ്പോർട്ട് ചെയ്യാത്തത് എന്നാൽ ഈ സ്റ്റേറ്റ് ഉൾപ്പെടെ രാജ്യത്തെ 50 സ്റ്റേറ്റുകളിലും കൊറോണ രോഗികൾ ഉണ്ട്.  വൈയൊമിങ്ങിൽ150 കേസുകൾ റിപ്പോർട്ട് ചെയ്തതിൽ 13 എണ്ണം ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടതാണ്.

കാര്യങ്ങൾ ഈ നിലയ്ക്ക് പോയാൽ രാജ്യത്തെ പ്രഗത്ഭരായ എപ്പിഡിമിയോളജിസ്റ്റുകളും ആരോഗ്യമേഖലയിലെ മറ്റു വിദഗ്ദ്ധരും മുന്നറിയിപ്പ് നൽകിയ ദിശയിലേക്കാണ് നീങ്ങുന്നത്. ലോകത്ത് മരണ സംഖ്യ ഇനിയും വർധിച്ചു നമുക്കൊക്കെ ചിന്തിക്കാൻ കഴിയുന്നതിനുമപ്പുറമായിരിക്കും. ഓരോ ദിവസവും പുലരുന്നത് ഞെട്ടിപ്പിക്കുന്ന വാർത്തകളുമായിട്ടാണ്. ഇതുവരെ നമ്മുടെ രണ്ടു മലയാളി സഹോദരങ്ങളുടെ വിലപ്പെട്ട ജീവിതമാണ് പൊളിഞ്ഞത്. നിരവധി മലയാളികൾ ഹോസ്പ്പിറ്റലുകളിലും വീടുകളിലുമായി ചികില്സയില് കഴിയുന്നുണ്ട്.വെന്റിലേറ്ററിൽ വരെ നിരവധി സഹോദരങ്ങളുണ്ട്.ഒരുപാടു മലയാളികൾ നാളെകൾ ഉത്കൺഠയും ആശങ്കകളും നിറഞ്ഞവയായി മാറുകയാണ്.  പ്രസിഡണ്ട് ഡൊണാൾഡ് ട്രമ്പ് ഉൾപ്പെടെയുള്ള ദേശീയ നേതാക്കന്മാർ ഇനിയെന്ത് ചെയ്യണമെന്ന ആശയക്കുഴപ്പത്തിൽ എത്തിച്ചിരിക്കുകയാണ് കോവിഡ് 19 അഥവാ കൊറോണ വൈറസ് ഡിസീസ് 19 എന്ന വിനാശകാരിയായ വൈറസ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക