Image

മദീനയില്‍ വാഹനമിടിച്ച് മലയാളി തീര്‍ഥാടകന്‍ മരിച്ചു

Published on 22 May, 2012
മദീനയില്‍ വാഹനമിടിച്ച് മലയാളി തീര്‍ഥാടകന്‍ മരിച്ചു
മദീന: ഉംറ നിര്‍വഹിക്കാന്‍ കഴിഞ്ഞ ദിവസം മദീനയില്‍ എത്തിയ മലയാളി ചൊവ്വാഴ്ച രാവിലെ വാഹനമിടിച്ചു മരിച്ചു. പാലക്കാട് അലനെല്ലൂര്‍ സ്വദേശി തച്ചംപറ്റ മുഹമ്മദ് കുട്ടി (60) ആണ് മരിച്ചത്. മദീനയിലെ ചരിത്രസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി ഖുര്‍ആന്‍ പ്രിന്റിംഗ് പ്രസ്സ് സന്ദര്‍ശിച്ചു മടങ്ങുമ്പോള്‍ എതിരെ വന്ന വാഹനം ഇടിച്ചു വീഴ്ത്തുകയായിരുന്നു.

സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു. ഭാര്യ ആയിഷ വടക്കേതില്‍ കൂടെയുണ്ട്. നാല് മക്കളുണ്ട്. ജിദ്ദയിലുള്ള മകന്‍ ഫാറൂക്ക് എത്തിച്ചെരുന്നതോടെ ഖബറടക്കം മദീനയില്‍ നടക്കും. 

കൂടെയുണ്ടായിരുന്ന, പെരിന്തല്‍മണ്ണ, താഴെക്കോട്, ഹംസ ചെരങ്ങാത്തോടി എന്ന ആളെ സാരമായ പരിക്കുകളോടെ കിംഗ് ഫഹദ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹം അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.

മലപ്പുറം ആനക്കയത്തെ 'ബക്ക ഉംറ ഗ്രൂപ്പിലാണ്' ഇവര്‍ ഉമ്രക്കെത്തിയത്. മരണാനന്തര കര്‍മ്മങ്ങള്‍ക്കായി അക്ബര്‍ ചാലിയം, അബ്ദുല്‍ ഹക്ക് തിരൂരങ്ങാടി, ബഷീര്‍ കൈപ്പുറം, മഹബൂബ് കീഴ്പറമ്പ്, മദീന കെ എം സി സി സാമൂഹിക ക്ഷേമ വിഭാഗം നേതാക്കളായ ശരീഫ് കാസര്‍കോട്, നാദിര്‍ഷ തുടങ്ങിയവര്‍ രംഗത്തുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക