Image

കൊറോണ ഭീതിയില്‍ ഗുജറാത്തില്‍ ഗോമൂത്രത്തിന് ആവശ്യക്കാര്‍ വര്‍ധിക്കുന്നു

Published on 02 April, 2020
കൊറോണ ഭീതിയില്‍ ഗുജറാത്തില്‍ ഗോമൂത്രത്തിന് ആവശ്യക്കാര്‍ വര്‍ധിക്കുന്നു

കൊറോണ ഭീതിയില്‍ ഗുജറാത്തില്‍ ഗോമൂത്രത്തിന്‍റെ ആവശ്യകത വളരെ കൂടുതലാണെന്ന് റിപ്പോര്‍ട്ടുകള്‍.


ഗുജറാത്തില്‍ ഗോമൂത്രത്തിന്‍റെ പ്രതിദിന ഉപഭോഗം 6,000 ലിറ്ററായെന്നാണ് രാഷ്ട്രീയ കാമധേനു ആയോഗ് അധ്യക്ഷനും മുന്‍ ബിജെപി കേന്ദ്രമന്ത്രിയുമായ വല്ലഭ് കതിരിയ പറയുന്നു. മുമ്ബും ആവശ്യക്കാര്‍ ഏറെയായിരുന്ന ഗോമൂത്രത്തിന് അഞ്ച് ഇരട്ടിയാണ് ആവശ്യക്കാര്‍ കൂടുതലായിരിക്കുന്നത്.


കൊറോണ കാലത്ത് ഗോമൂത്രത്തിന് സാനിറ്റൈസര്‍ എന്നും ഇവിടെ പേരുണ്ട്. ആന്‍റി ഓക്സിഡന്‍സ് ഏറെയുള്ള ഗോമൂത്രം ദഹനശേഷി കൂട്ടാനും സഹായിക്കുമെന്ന് വല്ലഭ് കതിരിയ പറയുന്നു.



സംസ്കരിച്ച ഗോമൂത്രത്തിനാണ് ആവശ്യക്കാരേറെ. മാസം 80 മുതല്‍ 100 വരെ ബോട്ടില്‍ ഗോമൂത്രം സംസ്കരിച്ച്‌ വിറ്റിരുന്ന തനിക്ക് ഇപ്പോള്‍ 425 ബോട്ടില്‍ വരെ ഓര്‍ഡറുകള്‍ ലഭിക്കുന്നുവെന്ന് വിതരണക്കാര്‍ പറയുന്നത്. ആവശ്യക്കാരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണെന്നും ഇതിലധികം വിതരണം ചെയ്യാന്‍ തനിക്ക് കഴിയുന്നില്ലെന്നും പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക