Image

കൊവിഡ് 14 ദിവസം കൊണ്ട് ചികിത്സിച്ച്‌ ഭേദമാക്കാമെന്ന് ആന്ധ്രാ മുഖ്യമന്ത്രി

Published on 02 April, 2020
കൊവിഡ് 14 ദിവസം കൊണ്ട് ചികിത്സിച്ച്‌ ഭേദമാക്കാമെന്ന് ആന്ധ്രാ മുഖ്യമന്ത്രി

ഹൈദരാബാദ്: കൊവിഡ് 19 രോഗബാധ 14 ദിവസങ്ങള്‍ കൊണ്ട് ചികിത്സിച്ച്‌ ഭേദമാക്കാമെന്ന ആശാസ്ത്രീയ വിവരവുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി. 


കൊവിഡിനെതിരെയുള്ള മരുന്ന് കണ്ടെത്താനുള്ള ശ്രമങ്ങള്‍ ശാസ്ത്രജ്ഞര്‍ തുടരുന്നതിനിടെയാണ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ പരാമര്‍ശം.


'കൊവിഡ് 19 ചികിത്സിച്ച്‌ ഭേദമാക്കാവുന്ന രോഗമാണ്. 14 ദിവസം തുടര്‍ച്ചയായി മരുന്ന് കഴിക്കുകയാണെങ്കില്‍ രോഗം ഭേദമാകും. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ല'- ബുധനാഴ്ചവാര്‍ത്താ സമ്മേളനത്തിനിടെ ജഗന്‍മോഹന്‍ റെഡ്ഡി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക