Image

ഫോമാ സണ്‍ഷൈന്‍ റീജിയന്റെ ഇമോഷ്ണല്‍ വെല്‍നെസ്സ് സപ്പോര്‍ട്ട് ലൈന്‍

Published on 02 April, 2020
ഫോമാ സണ്‍ഷൈന്‍ റീജിയന്റെ ഇമോഷ്ണല്‍ വെല്‍നെസ്സ് സപ്പോര്‍ട്ട് ലൈന്‍
ഫ്‌ളോറിഡ: കൊറോണ എന്ന പകര്‍ച്ചവ്യാധിയുടെ പിടിയിലായിരിക്കുന്ന നമ്മുടെ സമൂഹത്തിന് കഴിയുന്നത്ര സഹായങ്ങള്‍ കൂട്ടായ്മയിലൂടെ നല്‍കുവാനുളള ശ്രമങ്ങള്‍ ഫോമാ സണ്‍ഷൈന്‍ റീജിയന്‍ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തില്‍ തുടരുകയാണ്.
ബോധവല്‍ക്കരണ ശ്രമങ്ങളും, മാനസിക ധൈര്യം കൊടുക്കുവാനുമുള്ള ശ്രമങ്ങളാണ് ഇതില്‍ പ്രധാനപ്പെട്ടത്. മലയാളി സമൂഹത്തിന് മാനസിക, വൈകാരിക സൗഖ്യം ഈ പ്രതിസന്ധി ഘട്ടത്തില്‍ നല്‍കുക എന്നുള്ളത് പ്രധാനകാര്യമാണ്. രോഗബാധിതരും അവരുടെ ബന്ധുക്കളും, സുഹൃത്തുക്കളും വൈകാരിക സമ്മര്‍ദ്ദത്തിലാകുന്നത് വളരെ സ്വാഭാവികമാണ.് അവരെ സമാശ്വസിപ്പിക്കുവാനും സാന്ത്വനം പകരുവാനുമായി പുരോഹിതരുടേയും സാമൂഹിക പ്രവര്‍ത്തകരുടേതുമായ ഒരു സപ്പോര്‍ട്ട് ലൈന്‍ ഫോമാ സണ്‍ഷൈന്‍ റീജിയന്റെ നേതൃത്വത്തില്‍ നിലവില്‍ വന്നു. അത്യാവശ്യ സമയങ്ങളില്‍ ഇവരെ വിളിക്കാവുന്നതാണ്.

കേരളത്തിലെ പോട്ട ധ്യാനകേന്ദ്രത്തിലെ ഡയറക്ടറായിരുന്ന ഫാ.മാത്യു ഇലവുങ്കല്‍. അദ്ദേഹം ലോകമെമ്പാടുമുള്ള മലയാളികള്‍ക്കായി ധ്യാനങ്ങള്‍ പതിവായി നടത്താറുള്ളതാണ്. റ്റാമ്പാ അയ്യപ്പ ക്ഷേത്രത്തിലെ മുഖ്യ കാര്‍മ്മികന്‍ ശ്രീ.ആ്ര്‍.കെ.നമ്പൂതിരി, റ്റാമ്പായിലെ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പളളിയിലെ വികാരിയും, സോഷ്യല്‍ വര്‍ക്കറുമായ ഫാ.ജോര്‍ജ് പൗലോസ് കോര്‍ എപ്പിസ്‌കോപ്പ്, ഒര്‍ലാന്‍ഡോയില്‍ നിന്നുമുള്ള ഫാ.ഡോ. ജേക്കബ് മാത്യൂ, സൗത്ത് ഫ്‌ളോഡായില്‍ നിന്നുമുള്ള ഫാ.ഷിബു റെജിനോള്‍ഡ്, സൗത്ത് ഫ്‌ളോറിഡായില്‍ നിന്നുള്ള സോഷ്യല്‍ വര്‍ക്കറും, സൈക്കോതെറാപ്പിസ്റ്റുമായ  ആന്റണി ചാത്തം തുടങ്ങിയവരാണ് ഈ പ്രതിസന്ധി ഘട്ടത്തില്‍ നമ്മുടെ സമൂഹത്തെ സഹായിക്കുവാന്‍ തയ്യാറായിരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് സണ്‍ഷൈന്‍ ഫോമാ ആര്‍. വി.പി.ബിജു തോണിക്കടവന്‍, റീജിയണല്‍ കോര്‍ഡിനേറ്റര്‍ ടി.ഉണ്ണികൃഷ്ണന്‍, ഫോമാ നാഷ്ണല്‍ കമ്മറ്റി അംഗങ്ങളായ നോയല്‍ മാത്യു, പൗലോസ് കുയിലാടന്‍, അനു ഉല്ലാസ് റീജിയണല്‍ സെക്രട്ടറി സോണി തോമസ് എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

ഫോമാ സണ്‍ഷൈന്‍ റീജിയന്റെ ഇമോഷ്ണല്‍ വെല്‍നെസ്സ് സപ്പോര്‍ട്ട് ലൈന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക