Image

വൈറസ് 27 അടി വായുവിലൂടെ സഞ്ചരിക്കുമെന്നത് ശരിയല്ലെന്നു ഡോ. ഫൗച്ചി

Published on 01 April, 2020
വൈറസ് 27 അടി വായുവിലൂടെ സഞ്ചരിക്കുമെന്നത് ശരിയല്ലെന്നു ഡോ. ഫൗച്ചി
വാഷിംഗ്ടണ്‍, ഡി.സി: കൊറോണ വൈറസിന് 27 അടി സഞ്ചരിക്കാമെന്നും മണിക്കൂറുകളോളം വായുവില്‍ തങ്ങി നില്‍ക്കുമെന്നുമുള്ള ഗവേഷണ റിപ്പോര്‍ട്ട് തികച്ചും തെറ്റിദ്ധാരണാ ജനകമാണെന്ന് രാജ്യത്തെ ഏറ്റവും മികച്ച പകര്‍ച്ചവ്യാധി വിദഗ്ദ്ധന്‍ ഡോ. ആന്തോണി ഫൗച്ചി.

'ക്ഷമിക്കണം, അത് തെറ്റിദ്ധരിപ്പിക്കുന്നതുകൊണ്ടാണ് ആ റിപ്പോര്‍ട്ട് എന്നെ അസ്വസ്ഥനാക്കിയത്,' വൈറ്റ് ഹൗസ് കൊറോണടാസ്‌ക് ഫോഴ്സ് അംഗമായ ഫൗച്ചി പറഞ്ഞു.

എംഐടി അസോസിയേറ്റ് പ്രൊഫസര്‍ ലിഡിയ ബുറീബയയുടേഗവേഷണ റിപ്പോര്‍ട്ടിലാണ് 23 മുതല്‍ 27 അടി വരെ വൈറസ് സഞ്ചരിക്കുമെന്ന്വിലയിരുത്തിയത്. ചുമ, തുമ്മല്‍ എന്നിവയിലൂടെ പുറത്തു വരുന്ന വൈറസ് ഇത്രയും സഞ്ചരിക്കുമെന്നാണൂ ജേര്‍ണല്‍ ഓഫ് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞത്. ഇപ്പോള്‍ ആറ് അടി മാത്രം മറ്റൊരാളില്‍ നിന്ന് അകലം പാലിക്കണമെന്ന നിര്‍ദേശം കൊണ്ട് ഫലമില്ലെന്നാണു അവര്‍ സമര്‍ഥിച്ചത്.

അത്രയും ദൂരെ വൈറസിനെ എത്തിക്കാന്‍ മാത്രം വലിയ ചുമയോ തുമ്മലോ ആര്‍ക്കും ഉണ്ടാവില്ലെന്നു ഫൗച്ചി വൈറ്റ് ഹൗസിലെ പത്ര സമ്മേളനത്തില്‍ പറഞ്ഞു.

ഇതേ സമയം ഫൗച്ചിയുടേ (79) സുരക്ഷ വര്‍ദ്ധിപ്പിച്ചു. കൊറോണ വൈറസ് പടരാതിരിക്കാന്‍നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കണമെന്ന പക്ഷക്കാരനാണ് അദ്ധേഹം.എന്നാല്‍ നിയന്ത്രണം കുറച്ച് സമ്പദ് രംഗം റീ സ്റ്റാര്‍ട്ട് ചെയ്യണമെന്ന് പല വലതു പക്ഷകമന്റേറ്റര്‍മാരും ആവശ്യപ്പെടുന്നു. ആരാണു അദ്ധേഹത്തിനു ഭീഷണി ഉയര്‍ത്തുന്നതെന്നു വെളിപ്പെടുത്തിയിട്ടില്ല. 
see
Join WhatsApp News
Tom Abraham 2020-04-02 10:47:06
Tony is not right. The guys with cough and nasal drop can walk 27 or more feet too. Six feet don’t make any six.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക