Image

തബ്‌ലീഗ്: പങ്കെടുത്ത മുന്നൂറിലേറെപ്പേര്‍ക്കും കോവിഡ്, കൂടുതല്‍ തമിഴ്‌നാട്ടില്‍

Published on 01 April, 2020
തബ്‌ലീഗ്: പങ്കെടുത്ത മുന്നൂറിലേറെപ്പേര്‍ക്കും കോവിഡ്, കൂടുതല്‍ തമിഴ്‌നാട്ടില്‍
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ നിസാമുദ്ദീന്‍ മര്‍ക്കസിലെ പ്രാര്‍ഥനാസമ്മേളനത്തില്‍ പങ്കെടുത്തു മടങ്ങിയവരില്‍ 322 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. തമിഴ്‌നാട്ടിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍190 പേര്‍.

ആന്ധ്രാപ്രദേശ്70, ഡല്‍ഹി24, തെലങ്കാന21, അസംഅഞ്ച്, അന്തമാന്‍ നിക്കോബാര്‍10, പുതുച്ചേരിയിലും ജമ്മുകശ്മീരിലും ഓരോന്നുവീതം എന്നിങ്ങനെയാണ് ബുധനാഴ്ച രാത്രി എട്ടുവരെ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം.

സമ്മേളനത്തില്‍ പങ്കെടുത്തുമടങ്ങിയ ഒരു മലയാളിയെ യു.പി.യില്‍ നിരീക്ഷണത്തില്‍ വെച്ചതായും അറിയുന്നു. ഇയാള്‍ക്കൊപ്പം സഞ്ചരിച്ച ഏഴ് ഇന്‍ഡൊനീഷ്യക്കാരും പശ്ചിമബംഗാളില്‍ നിന്നുള്ള ഒരാളും നിരീക്ഷണത്തിലുണ്ട്. അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ 28 പേരും നിരീക്ഷണത്തിലാണ്.

സമ്മേളനത്തില്‍ പങ്കെടുത്ത 11 പേരെ ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ ആശുപത്രിയിലാക്കി. പുണെയില്‍നിന്ന് പങ്കെടുത്ത 130 പേരില്‍ 60 പേര്‍ നിരീക്ഷണത്തിലാണ്. ഇന്‍ഡൊനീഷ്യ, മലേഷ്യ എന്നിവിടങ്ങളിലെ 62 പേര്‍ കര്‍ണാടക സന്ദര്‍ശിച്ചതിനെത്തുടര്‍ന്ന് 12 പേരെ നിരീക്ഷണത്തിലാക്കി.

ബിഹാറില്‍നിന്നുള്ള 81 പേരുടെ പട്ടിക ലഭിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. ഇവരില്‍ മിക്കവരും തിരിച്ചുചെന്നിട്ടില്ല. ഉത്തരാഖണ്ഡില്‍ 26 പേരാണ് നിരീക്ഷണത്തില്‍.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക