Image

ബെന്‍ പോള്‍ ഫൊക്കാന ട്രഷറര്‍ സ്ഥാനാര്‍ത്ഥി

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 22 May, 2012
ബെന്‍ പോള്‍ ഫൊക്കാന ട്രഷറര്‍ സ്ഥാനാര്‍ത്ഥി
വാഷിംഗ്‌ടണ്‍ ഡി.സി.: അമേരിക്കന്‍ മലയാളികളുടെ ദേശീയ സംഘടനയായ ഫെഡറേഷന്‍ ഓഫ്‌ കേരള അസ്സോസിയേഷന്‍സ്‌ ഇന്‍ നോര്‍ത്ത്‌ അമേരിക്ക (ഫൊക്കാന)യുടെ 2012-14ലെ ട്രഷറര്‍ സ്ഥാനത്തേക്ക്‌ വാഷിംഗ്‌ടണ്‍ ഡി.സി.യില്‍ നിന്നുള്ള ബെന്‍ പോള്‍ മത്സരിക്കുന്നു.

കഴിവുറ്റ ഒരു സാമൂഹ്യ പ്രവര്‍ത്തകനായ ബെന്‍ പോള്‍, കേരള കള്‍ച്ചറല്‍ സൊസൈറ്റി ഓഫ്‌ മെട്രോ വാഷിങ്ങ്‌ടണില്‍ (KCSMW) കഴിഞ്ഞ 20 വര്‍ഷമായി സജീവമാണ്‌. എക്‌സി. കമ്മിറ്റി മെംബര്‍, സെക്രട്ടറി, പ്രസിഡന്റ്‌ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച്‌ തന്റെ കഴിവു തെളിയിച്ചിട്ടുള്ള ബെന്‍?ഫൊക്കാനയുടെ ട്രഷറര്‍ സ്ഥാനത്തേക്ക്‌ ഏറ്റവും അനുയോജ്യനാണെന്ന്‌ പ്രസിഡന്റ്‌ സ്ഥാനാര്‍ത്ഥി സനില്‍ ഗോപിനാഥ്‌ അഭിപ്രായപ്പെട്ടു.

സാമൂഹ്യ-സാംസ്‌ക്കാരിക സഘടനകള്‍ക്കു പുറമെ, മെരിലാന്റിലെ സെന്റ്‌ മേരീസ്‌ ചര്‍ച്ചിന്റെ ട്രസ്റ്റീ, വൈസ്‌ പ്രസിഡന്റ്‌, കമ്മിറ്റി മെംബര്‍ എന്നീ നിലകളിലും ബെന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ഇപ്പോള്‍ മലയാളി അസ്സോസിയേഷന്‍ ഓഫ്‌ മെരിലാന്റ്‌ (MAM) വൈസ്‌ പ്രസിഡന്റ്‌, വാഷിംഗ്‌ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രവാസി കോണ്‍ഗ്രസ്സിന്റെ സെക്രട്ടറി എന്നീ നിലകളില്‍ സേവനമനുഷ്ടിക്കുന്നു.

കഴിഞ്ഞ പത്തു വര്‍ഷങ്ങളിലേറെയായി ഫൊക്കാനയുടെ സജീവ പ്രവര്‍ത്തകനാണ്‌. വാഷിംഗ്‌ടണ്‍ റീജിയണില്‍ നിരവധി കണ്‍വന്‍ഷനുകളും സ്‌പെല്ലിംഗ്‌ ബീ പരിപാടികളും സംഘടിപ്പിച്ച്‌ പ്രശംസ നേടിയിട്ടുണ്ട്‌. സ്ഥാനമാനങ്ങള്‍ക്കുവേണ്ടി കിടമത്സരം നടത്തുന്നതില്‍ വിശ്വസിക്കാത്ത ബെന്‍ ഏതു കാര്യവും ശുഷ്‌ക്കാന്തിയോടെ ഏറ്റെടുക്കുകയും ഭംഗിയായി നിര്‍വ്വഹിക്കുകയും ചെയ്യുമെന്ന്‌ സനില്‍ ഗോപിനാഥ്‌ പറഞ്ഞു.
ബെന്‍ പോള്‍ ഫൊക്കാന ട്രഷറര്‍ സ്ഥാനാര്‍ത്ഥി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക