Image

എറണാകുളത്ത് കോവിഡ്19 ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പൗരന്‍ ആശുപത്രി വിട്ടു

Published on 01 April, 2020
എറണാകുളത്ത് കോവിഡ്19   ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പൗരന്‍ ആശുപത്രി വിട്ടു

കൊച്ചി: കളമശേരി മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ കോവിഡ് ചികിത്സയിലിരുന്ന ബ്രിട്ടീഷ് പൗരന്‍ ആശുപത്രി വിട്ടു. മൂന്നാറില്‍ സന്ദര്‍ശനത്തിനെത്തിയ സംഘത്തില്‍ ആദ്യമായി കോവിഡ് സ്ഥിരീകരിച്ച ബ്രയാന്‍ നീല്‍ (57) രോഗം ഭേദമായതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ആയത്.


നിരീക്ഷണത്തിലിരിക്കേ മൂന്നാറിലെ റിസോര്‍ട്ടില്‍ നിന്നും ഇയാള്‍ ഉള്‍പ്പെടുന്ന സംഘം ചാടിപ്പോയത് പരിഭ്രാന്തി പരത്തിയിരുന്നു. രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്ന ഇയാളുടെ പരിശോധനാ ഫലം പോസിറ്റീവ് ആയതോടെ സംഘത്തെ നെടുമ്ബാശേരി വിമാനത്താവളത്തില്‍ നിന്ന് പിടികൂടുകയായിരുന്നു.


കളമശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ബ്രയാന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലാക്കി. തുടര്‍ന്ന് ആശുപത്രിയിലെ മെഡിക്കല്‍ സംഘത്തിന്റെ തീവ്രപരിചരണമാണ് രോഗിലെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.


ഇയാളുടെ പരിശോധനാ ഫലം ദിവസങ്ങള്‍ക്ക് മുമ്ബേ നെഗറ്റീവ് ആയിരുന്നു. എന്നാല്‍,മറ്റ് അ‌സുഖങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ചികിത്സ തുടരുകയായിരുന്നു. ഇന്ന് ​വൈകിട്ടാണ് ബ്രയാനെ ഡിസ്ചാര്‍ജ് ചെയ്യുന്ന വിവരം മെഡിക്കല്‍ കോളേജ് അ‌ധികൃതര്‍ പുറത്തുവിട്ടത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക