Image

ലെസ്റ്ററില്‍ തിരുവനന്തപുരം സ്വദേശി മലയാളി യുവാവ്‌ മരിച്ചു

ഷൈമോന്‍ തോട്ടുങ്കല്‍ Published on 22 May, 2012
ലെസ്റ്ററില്‍ തിരുവനന്തപുരം സ്വദേശി മലയാളി യുവാവ്‌ മരിച്ചു
ലെസ്റ്റര്‍: ലെസ്റ്ററില്‍ തിരുവനന്തപുരം സ്വദേശിയായ യുവാവ്‌ തലകറക്കത്തെ തുടര്‍ന്ന്‌ അപ്രതീക്ഷിതമായി മരിച്ചു.

മെല്‍ട്ടണിലുള്ള ഇന്‍ഡിഗോ ഹോട്ടലില്‍ ഷെഫായി ജോലി നോക്കുന്ന തിരുവനന്തപുരം പൂവാര്‍ സ്വദേശി സുനില്‍ ശ്രീധറാണ്‌ മരിച്ചത്‌. 12 വര്‍ഷമായി ലെസ്റ്ററിലെ ഗുജറാത്തികളുടെ ഉടമസ്ഥതയിലുള്ള ഇന്‍ഡിഗോ ഹോട്ടലിലെ ജീവനക്കാരനാണ്‌. ഇന്‍ഡിഗോ ഹോട്ടലുകാര്‍ നേരിട്ടുകൊണ്ടുവന്ന ജീവനക്കാരനാണ്‌ അദ്ദേഹം. സഹപ്രവര്‍ത്തകരോടൊപ്പമാണ്‌ താമസിച്ചിരുന്നത്‌.

രാവിലെ ടോയ്‌ലറ്റില്‍ പോയിവന്നപ്പോള്‍ തലകറക്കം അനുഭവപ്പെടുകയായിരുന്നു. ഉടന്‍തന്നെ സുഹൃത്തുക്കളെ വിവരം അറിയിക്കുകയും അവര്‍ 999 വിളിച്ച്‌ ആംബുലന്‍സ്‌ പറയുകയും ചെയ്‌തു. ഇതിനിടയില്‍ സുനില്‍ രക്തം ഛര്‍ദിക്കുകയും മരിക്കുകയുമായിരുന്നു.

സംഭവം അറിഞ്ഞു സുനിലിന്റെ അടുത്ത ബന്ധുവായ സോമന്‍ ലെസ്റ്ററിലെത്തിയിട്ടുണ്ട്‌. എല്‍കെസിയുടെ നേതൃത്വത്തില്‍ മലയാളി സമൂഹം സുനിലിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ലെസ്റ്റര്‍ റോയല്‍ ഹോസ്‌പിറ്റലില്‍ എത്തിയിട്ടുണ്ട്‌. ഭാര്യ വിജിതയും നാലു വയസുകാരി മകള്‍ ശ്രേയയും നാട്ടിലാണ്‌. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക