Image

ഇന്ത്യയില്‍ 1700 പേര്‍ക്ക് കോവിഡ്,​ 52 മരണം

Published on 01 April, 2020
ഇന്ത്യയില്‍ 1700 പേര്‍ക്ക് കോവിഡ്,​ 52 മരണം
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 1700 ആയി ഉയര്‍ന്നു. മഹാരാഷ്ട്രയില്‍ ഇതുവരെ 320 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് 90 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മരണ സംഖ്യ 52 ആയി ഉയര്‍ന്നു. 

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകളനുസരിച്ച്‌ ചൊവ്വാഴ്ച വരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1238 ആയിരുന്നു. ഇന്ന് മാത്രം ഇന്ത്യയില്‍ അഞ്ച് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മദ്ധ്യപ്രദേശിലും പശ്ചിമ ബംഗാളിലും രണ്ട് പേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചു. 

മഹാരാഷ്ട്രയില്‍ ഒരാളും മരിച്ചു. തമിഴ്നാട്ടില്‍ 50 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 45 പേരും ഡല്‍ഹി നിസാമുദ്ദീനിലെ തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തവരാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക