Image

പ്രശസ്‌ത വചന പ്രഘോഷകന്‍ ഡോ. മാണി പുതിയിടത്തിന്റെ യുകെ സന്ദര്‍ശനം ജൂലൈയില്‍

സാബു ചുണ്ടക്കാട്ടില്‍ Published on 22 May, 2012
പ്രശസ്‌ത വചന പ്രഘോഷകന്‍ ഡോ. മാണി പുതിയിടത്തിന്റെ യുകെ സന്ദര്‍ശനം ജൂലൈയില്‍
മാഞ്ചസ്റ്റര്‍ : പ്രശസ്‌ത വചന പ്രഘോഷകനും വാഗ്മിയുമായ ഡോ.മാണി പുതിയിടം ജൂലൈയില്‍ യുകെസന്ദര്‍ശിക്കുന്നു. ജൂലൈ രണ്‌ടാം വാരം എത്തുന്ന അദ്ദേഹം യുകെയിലെ വിവിധ ഭാഗങ്ങളില്‍ പരിപാടികളില്‍ പങ്കെടുക്കും. ചങ്ങനാശേരി അതിരൂപത പബ്ലിക്‌ റിലേഷന്‍സ്‌ ഓഫീസര്‍, വടവാതൂര്‍ സെമിനാരി അധ്യാപകനും അതിരമ്പുഴ സെന്റ്‌ മേരീസ്‌ ഫൊറോന പള്ളി വികാരിയുമായി അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ പ്രസിദ്ധമാണ്‌.

കുടുംബനവീകരണം പ്രവാസ ജീവിതത്തില്‍, കുഞ്ഞുമക്കളുടെ ആത്മീയ വളര്‍ച്ച തുടങ്ങി നിരവധി വിഷയങ്ങളെക്കുറിച്ചാണ്‌ ഇത്തവണത്തെ പ്രഭാഷണങ്ങള്‍. മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചേരുന്ന അദ്ദേഹത്തെ അതിരൂപതാംഗങ്ങളും അതിരമ്പുഴ നിവാസികളും ചേര്‍ന്നു സ്വീകരിക്കും.

യുകെയില്‍ എവിടെയും ധ്യാനം, പ്രഭാഷണം, ദിവ്യബലി തുടങ്ങിയ പരിപാടികള്‍ സങ്കടിപ്പിക്കുവാന്‍ താത്‌പര്യമുള്ളവര്‍ താഴെപറയുന്ന നമ്പറുകളില്‍ ബന്ധപ്പെടുക.

ഉണ്ണി വെള്ളിനാങ്കല്‍ 07429196639, സിജോ മണ്ണഞ്ചേരി 07886338434, ബിന്‍സണ്‍ തറപ്പേല്‍ 07931788765.
പ്രശസ്‌ത വചന പ്രഘോഷകന്‍ ഡോ. മാണി പുതിയിടത്തിന്റെ യുകെ സന്ദര്‍ശനം ജൂലൈയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക